പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുപ്പതുകാരനും വിവാഹിതനുമായ ബസ് ഡ്രൈവര്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി പീഡിപ്പിച്ചു; സംഭവം കൊട്ടിയത്ത്
കൊട്ടിയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുപ്പതുകാരനും വിവാഹിതനുമായ ബസ് ഡ്രൈവര്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി പീഡിപ്പിച്ചു. നിരന്തരമായി ഇയാളുടെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചതോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയോട് നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു തഴുത്തല പുഞ്ചിരിച്ചിറ കോളനി സ്വദേശിയായ സുനി എന്ന ബസ് ജീവനക്കാരന് ആണ് അറസ്റ്റിലാടത്.
നേരത്തെ പലതവണ ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും അപ്പോഴെല്ലാം പെണ്‍കുട്ടി നിരസിച്ചിരുന്നു. സംഭവ ദിവസം ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വീണ്ടും പ്രണയ അഭ്യര്‍ത്ഥന നടത്തി. പെണ്‍കുട്ടി എതിര്ത്തതോയെ ഇയാള്‍ ബലമായി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം വൃദ്ധയായ അമ്മൂമ്മ മാത്രമേ പെണ്‍കുട്ടിയുടെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. സംഭവിച്ചത് പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പകരം തന്റെ സുഹൃത്തിനോട് വിവരങ്ങള്‍ പറഞ്ഞു. ഇനി ജീവിച്ചിരിക്കില്ല എന്നും സുഹൃത്തിനോട് പെണ്‍കുട്ടി പറഞ്ഞു. സുഹൃത്ത് വിവരങ്ങള്‍ പഞ്ചായത്ത് മെമ്പറെ അറിയിച്ചു.
പഞ്ചായത്ത് മെമ്പര്‍ രാത്രി തന്നെ പോലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ചു. പോലീസ് ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. അപ്പോള്‍ മാത്രമാണ് അമ്മ ഉള്‍പ്പെടെ ഉള്ളവര്‍ വിവരങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ കൊല്ലത്തെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി സുനിയെ പോലീസ് അറസ്റ്റ് ചെയ്തു.
Read more news : www.bignewslive.com
Follow us on facebook : www.facebook.com/bignewslive
Comments
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+m to swap language)