ബിഎസ്എന്‍എല്ലിന്റെ എസ്ബിഐ-മൊബിക്യാഷ് വരുന്നു; ഒപ്പം 4ജിയും

prayar gopalakrishnan,sabarimala,pampa river
തിരുവനന്തപുരം: ഇന്ത്യയെ ഡിജിറ്റലാക്കാനുള്ള പദ്ധതി ഏറ്റെടുത്ത് ബിഎസ്എന്‍എല്ലും രംഗത്ത്. ഇനി മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് ഇടപാടുകള്‍ സാധ്യമാക്കാന്‍ എസ്ബിഐയുമായി ചേര്‍ന്നു മൊബൈല്‍ വോലറ്റാണ് ബിഎസ്എന്‍എല്‍ പദ്ധതിയിലുള്ളത്. 'എസ്ബിഐ മൊബിക്യാഷ്' എന്ന പേരിലായിരിക്കും സേവനം ലഭ്യമാക്കുക. ഏതു മൊബൈല്‍ ഫോണിലും ഈ വോലറ്റ് ഉപയോഗിക്കാമെന്നു ബിഎസ്എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ ആര്‍ മണി അറിയിച്ചു. ഐഎഫ്എസ് കോഡുപയോഗിച്ചു ബാങ്കിലേക്കു പണം അടയ്ക്കാനും മൊബൈല്‍ ഫോണ്‍ ബില്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി ബില്‍ അടയ്ക്കാനും മൊബൈല്‍ റീചാര്‍ജ് ചെയ്യാനും വോലറ്റ് സഹായിക്കും. ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്കും ഓണ്‍ലൈന്‍, ഡിജിറ്റല്‍ പണമിടപാടുകളും വ്യാപാരങ്ങളും നടത്താന്‍ ഈ സംവിധാനം സഹായിക്കും. നിശ്ചിത സംഖ്യ ഇതില്‍ നിക്ഷേപിച്ചാല്‍ ഇതുപയോഗിച്ചു വ്യാപാരങ്ങള്‍ക്കോ ഇടപാടുകള്‍ക്കോ ഉപയോഗിക്കാം. 0.5 മുതല്‍ മൂന്നു ശതമാനം വരെയാകും സര്‍വീസ് ചാര്‍ജ്. ഇതോടൊപ്പം തന്നെ മറ്റൊരു സുപ്രധാന പ്രഖ്യാപനവും ബിഎസ്എന്‍എല്‍ നടത്തിയിട്ടുണ്ട്. രാജ്യത്താകമാനം തരംഗമായികൊണ്ടിരിക്കുന്ന 4ജിയിലേക്ക് ബിഎസ്എന്‍എല്ലും മാറുകയാണ്. 4 ജി സേവനം സംസ്ഥാനത്ത് മാര്‍ച്ചില്‍ എത്തുമെന്നാണ് ചീഫ് ജനറല്‍ മാനേജര്‍ അറിയിക്കുന്നത്. 4ജി സേവനം ബിഎസ്എന്‍എല്‍ ആദ്യം തുടങ്ങുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം. രാജ്യത്തു ബിഎസ്എന്‍എല്ലിന്റെ ഡേറ്റ സേവനങ്ങളില്‍ 25 ശതമാനവും വിനിയോഗിക്കപ്പെടുന്നതു കേരളത്തിലാണ്. കേരളത്തിലെ ആയിരം കേന്ദ്രങ്ങളില്‍ വൈഫൈ ഹോട്ട് സ്‌പോട്ട് സേവനം ലഭ്യമാക്കുന്ന പരിപാടിയും മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ഇത് 4 ജിയെക്കാള്‍ വേഗതയേറിയതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)