ബോളിവുഡില്‍ ആക്ഷന്‍ രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന താരമാണ് അക്ഷയ് കുമാര്‍. താരം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂര്യവന്‍ഷി’. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. രോഹിത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് അക്ഷയ് ചിത്രീകരണ വേളയിലെ അതിസാഹസികമായ ഒരു രംഗം പങ്കുവെച്ചത്. ട്വറ്ററിലൂടെയാണ് ഫോട്ടോ പങ്കുവെച്ചത്.
ആക്ഷന്‍ രംഗത്തില്‍ അതിസാഹസികമായി ഹെലികോപ്റ്ററില്‍ തൂങ്ങിനിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ആരാധകരാരും ഇത് പരീക്ഷിച്ച് നോക്കരുതെന്ന മുന്നറിയിപ്പോടെയാണ് താരം ട്വിറ്ററില്‍ ഈ ചിത്രം പങ്കുവെച്ചത്.
എന്നാല്‍ ചിത്രം വൈറലായെങ്കിലും താരത്തിനോട് ഇത്തരം രംഗങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നില്‍ക്കണം എന്നാണ് ആരാധകര്‍ നല്‍കിയിരിക്കുന്ന സ്നേഹോപദേശം. സിംബയ്ക്ക് ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പോലിസ് വേഷത്തിലാണ് അക്ഷയ് ചിത്രത്തില്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Casually hanging, off a helicopter…just another day on the sets of #Sooryavanshi 😎
P.S. Do NOT try this on your own, all stunts are performed under expert supervision 🙏🏻 pic.twitter.com/0zeDLeks5q
— Akshay Kumar (@akshaykumar) June 5, 2019
Discussion about this post