ട്വിറ്ററില്‍ ലൈംഗികച്ചുവയോടെ സംസാരിച്ചയാള്‍ക്ക് തപ്‌സി പന്നു നല്‍കിയ ചുട്ടമറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ രൂക്ഷഭാഷയില്‍ പ്രതികരിക്കുകയും കൃത്യമായ നിലപാട് പ്രകടിപ്പിക്കുകയും ചെയ്യുന്ന നടിയാണ് തപ്‌സി.
ട്വിറ്ററില്‍ അക്കു പാണ്ഡേ എന്ന ആള്‍ ‘എനിക്ക് നിങ്ങളുടെ ശരീരഭാഗങ്ങള്‍ വളരെ ഇഷ്മാണ്,’ എന്നായിരുന്നു കമന്റ് ചെയ്തത്. ‘എനിക്കും എന്റെ ശരീരഭാഗങ്ങള്‍ വളരെ ഇഷ്ടമാണ്. നിങ്ങള്‍ക്ക് ഏത് ഭാഗമാണ് ഇഷ്ടം? എനിക്ക് സെറിബ്രമാണ് ഇഷ്ടം’ എന്നായിരുന്നു തപ്‌സി ഇയാള്‍ക്ക് നല്‍കിയ മറുപടി. ട്വിറ്ററില്‍ ഇയാളുടെ കമന്റും തന്റെ മറുപടിയും ചേര്‍ന്ന സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് തപ്‌സി ട്വീറ്റ് ചെയ്തിരിക്കുന്നത്. അയാള്‍ക്ക് അര്‍ഹിച്ച മറുപടി തന്നെയാണത് തപ്‌സി നല്‍കിയതെന്നാണ് എല്ലാവരും പറയുന്നത്.
Wow! I like them too. BTW which is your favourite ? Mine is the cerebrum. https://t.co/3k8YDbAL64
— taapsee pannu (@taapsee) December 17, 2018