ഇഷ അംബാനിയുടെയുംആനന്ദിന്റെയും വിവാഹ സല്‍ക്കാരത്തിന് അമിതാബ് ബച്ചന് അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തങ്ങളുടെ പ്രിയ താരങ്ങള്‍ എന്തിനാണ് ഭക്ഷണം വിളമ്പിയതെന്ന സംശയം ആരാധകരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് അഭിഷേക് ബച്ചന് ഒരു ആചാരത്തിന്റെ ഭാഗമായാണ് തങ്ങള്‍ ഭക്ഷണം വിളമ്പിയതെന്നായിരുന്നു അഭിഷേക് നല്കിയ മറുപടി. ‘സാജന് ഗോത്’ എന്നറിയപ്പെടുന്ന ആചാരമാണത്. വധുവിന്റെ ബന്ധുക്കള്‍ വരന്റെ ബന്ധുക്കള്‍ക്ക് ഭക്ഷണം വിളമ്പും, അഭിഷേക് ട്വീറ്റ് ചെയ്തു.
ഡിസംബര്‍ 12 നായിരുന്നു ഇഷ അംബാനിയുടെ വിവാഹം.വിവാഹത്തിന് ആമിര്‍ ഖാനും അമിതാഭ് ബച്ചനും ഭക്ഷണം വിളമ്പിയതെന്തുകൊണ്ടാണെന്ന് ട്വിറ്ററിലൂടെ ഒരു ആരാധിക അഭിഷേകിനോട് ചോദിച്ചിരുന്നു. ഇതിനാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.
Why were Amir Khan and Amitabh Bachchan serving food in Ambani wedding?
— Prerna (@Iam_Prerna) December 15, 2018
Discussion about this post