അത്യാഢംബര ജീവിതം നയിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. അഭിനയിക്കുന്ന സിനിമകള്‍ക്കും കഥാപാത്രങ്ങള്‍ക്കുമൊപ്പം തന്നെ ശ്രദ്ധനേടാറുണ്ട് താരങ്ങളുടെ ഫാഷന്‍ സെന്‍സും. ധരിക്കുന്ന വസ്ത്രം മുതല്‍ ചെറിയ ആക്സസറികള്‍ പോലും ഏറെ ശ്രദ്ധിക്കപ്പടാറുണ്ടെന്നതുകൊണ്ടുതന്നെ സസൂക്ഷമമാണ് പല താരങ്ങളും തങ്ങളുടെ സ്റ്റൈല്‍ തിരഞ്ഞെടുക്കുന്നത്.
ഇപ്പോള്‍ സൈബര്‍ലോകത്തിന്റെ കണ്ണുടക്കിയിരിക്കുന്നത് ആലിയയുടെ ബാഗിലാണ്.
ലണ്ടനിലേക്ക് പോകാന്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയ ആലിയയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ ശ്രദ്ധേയമായത് ആ ചുവന്ന നിറത്തിലുള്ള ബാഗിലാണ്.
പ്രശസ്ത ജര്‍മന്‍ ഡിസൈനര്‍ കാള്‍ ലാന്ഗര്ഫെല്ഡ് രൂപകല്‍പ്പന ചെയ്ത ഈ ബാഗിന് 6 ലക്ഷം രൂപയാണ് വില. കഴിഞ്ഞ ഫെബ്രുവരിയില്‍ അന്തരിച്ച കാള്‍ കാള്‍ ഫെല്‍ഡിന്റെ അത്യപൂര്‍വ്വ ശേഖരത്തില്‍ നിന്നുള്ള ബാഗാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഒരു ബാഗിന് വേണ്ടി 6 ലക്ഷം രൂപ മുടക്കിയ ആലിയയെ
ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നുണ്ട്. ഒരു ചെറിയ വീട് വയ്ക്കാന്‍ ഈ തുക മതിയെന്നാണ് പലരുടെയും സംസാരം.
എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി ബാഗും വസ്ത്രങ്ങളുമെല്ലാം വാങ്ങുന്നുണ്ടെങ്കില്‍ അത് അവര്‍ അധ്വാനിച്ചിട്ടാണെന്നും മോഷ്ടിച്ചിട്ടോ പിടിച്ചു പറിച്ചിട്ടോ അല്ലെന്നും ആരാധകര്‍ പറയുന്നു.
ആര്യന് മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണ് നടി ആലിയ ഭട്ട്. റണ്‍ബീര്‍ കപൂര്‍ കപൂറാണ് നായകന്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ലണ്ടനിലാണ് ആലിയയിപ്പോള്‍.
Discussion about this post