ജമ്മു കാശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ‘ഉറി: സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന ചിത്രത്തിന് തീയ്യേറ്ററില്‍ മികച്ച അഭിപ്രായമാണ്. ഇന്ത്യയില്‍ ഇതുവരെ ആയി ചിത്രം നേടിയത് 167.48 കോടി രൂപയാണ്.
ഇന്ത്യയില്‍ ഉള്ളത് പോലെ തന്നെ ചിത്രത്തിന് വിദേശത്തും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 34.63 കോടി രൂപയാണ് ചിത്രം വിദേശത്ത് നിന്ന് സ്വന്തമാക്കിയത്. വിക്കി കൗശാല്‍ നായകനായി എത്തിയ ചിത്രത്തില്‍ യാമി ഗൗതമാണ് നായിക. ആദിത്യ ആണ് ചിത്രത്തിന്റെ സംവിധായകന്.
Discussion about this post