ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ ‘മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രം പ്രമോട്ട് ചെയ്യില്ലെന്ന് ബോളിവുഡ് താരം കങ്കണ റണൗട്ട്. സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിലും മറ്റ് പ്രീ/പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്തവര്‍ക്കും ഇതുവരെ ശമ്പളം നല്‍കിയിട്ടില്ലെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് കങ്കണയുടെ പ്രസ്താവന.
സിനിമാ മേഖലയിലെ തൊഴിലാളികളുടെയും ടെക്നീഷ്യന്മാരുടെയും അധ്വാനത്തെ വില കുറച്ച് കാണുകയാണെന്നും ഇത്തരം പ്രവണതകള്‍ താന്‍ ഒരിക്കലും വെച്ചുപൊറിപ്പിക്കില്ലെന്നും കങ്കണ പറഞ്ഞു.
മണികര്‍ണിക എന്ന ചിത്രത്തിനായി പ്രവര്‍ത്തിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കായി 1.5 കോടിയോളം രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് നല്‍കാന്‍ ഉള്ളത്.
Discussion about this post