ടെക് ലോകത്തെ ഏറ്റവും വലിയ ഏറ്റെടുക്കല്‍: ലിങ്കഡിനെ മൈക്രോസോഫ്റ്റ് സ്വന്തമാക്കുന്നത് 26.2 ബില്യണ്‍ ഡോളറിന്
ന്യൂയോര്‍ക്ക്: സോഫ്റ്റ് വെയര്‍ രംഗത്തെ ഭീമന് മൈക്രോസോഫ്റ്റ് ടെക് ലോകത്തെ ഏറ്റവും വലിയ ഏറ്റെടുക്കലിന് ഒരുങ്ങുന്നു. പ്രമുഖ ബിസിനസ്സ് സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ലിങ്കഡിനെയാണ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നത്. 26.2 ബില്യണ്‍ ഡോളറിനായിരിക്കും ലിങ്കഡിനെ മൈക്രോസോഫ്റ്റ് വാങ്ങുന്നത്. ലിങ്കഡിന്റെ ഒരു ഓഹരിക്ക് 196 ഡോളര്‍ എന്ന കണക്കിലാണ് ഏറ്റെടുക്കല്‍. ഈ വര്‍ഷം അവസാനത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന.
അതേസമയം നിലവിലെ ലിങ്കഡിന്‍ സിഇഒ ജെഫ് വെയ്നര്‍ തന്നെ ഏറ്റെടുക്കല്‍ പൂര്‍ത്തിയായാലും സിഇഒയായി തുടരുമെന്നാണ് അറിയുന്നത്. ലിങ്കഡിന്‍ ബ്രാന്‍ഡിന്റെ ശൈലിയും സ്വാതന്ത്ര്യവും നിലനിര്‍ത്തുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുമുണ്ട്, അതിന്റെ ഭാഗമായാണ് സ്ഥാനമാറ്റങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് തയ്യാറാകാത്തത്. 433 മില്യണ്‍ ഉപയോക്താക്കള്‍ ഉള്ള ലിങ്ക്ഡിന്‍ ഏറ്റവും വലിയ പ്രഫഷണല്‍ നെറ്റ്വര്ക്കിംഗ് സൈറ്റാണ്.
കൈമാറ്റത്തുക പണമായി തന്നെ നല്‍കാനാണ് മൈക്രോസോഫ്റ്റ് തീരുമാനം. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ലിങ്കഡിന്‍, മൈക്രോസോഫ്റ്റിന്റെ പ്രൊഡക്ടിവിറ്റി, ബിസിനസ് പ്രോസസ് തുടങ്ങിയ യൂണിറ്റുകളുടെ ഭാഗമാകും. ഇതോടെ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളിലും മറ്റും കൂടുതല്‍ ബിസിനസ് നേടാനാകുമെന്നാണ് പ്രതീക്ഷ. ലിങ്കഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ ദിവസം എന്നായിരുന്നു സിഇഒ ജെഫ് വെയ്നര്‍ ഏറ്റെടുക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ചത്. ഇന്ത്യക്കാരനായ സത്യ നദല്ല മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് എത്തിയ ശേഷം നടന്നിട്ടുള്ള ഏറ്റവും വലിയ ഏറ്റെടുക്കല്‍ കൂടിയാണിത്.
Read more news : www.bignewslive.com
Follow us on facebook : www.facebook.com/bignewslive
Comments
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+m to swap language)