അന്‍പതിലേറെ രാജ്യാന്തര ബ്രാന്‍ഡുകളുമായി ബിഗ് സ്പ്രിങ് ക്ലിയറന്‍സ് സെയില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍

mohanlal, sankar, movie
ദുബായ്: അവധിക്കാലത്ത് ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച വിപണിയെ ഉപയോഗപ്പെടുത്താന്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ബിഗ് സ്പ്രിങ് ക്ലിയറന്‍സ് സെയില്‍ ആരംഭിച്ചു. രാവിലെ 11 മുതല്‍ രാത്രി 11 വരെ നടക്കുന്ന ബിഗ് സ്പ്രിങ് ക്ലിയറന്‍സ് സെയിലില്‍ 90 ശതമാനംവരെ ഡിസ്‌കൗണ്ട് ലഭ്യമാണ്. ഉയര്‍ന്ന വിലക്കുറവില്‍ ബ്രാന്റഡ് ഉത്പന്നങ്ങള്‍ സ്വന്തമാക്കാന്‍ പ്രവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ലഭിക്കുന്ന അവസരമാണ് ബിഗ് സ്പ്രിങ് ക്ലിയറന്‍സ് സെയില്‍. ഫാഷന്‍, ലൈഫ് സ്‌റ്റൈല്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രമുഖ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വന്‍വിലക്കുറവില്‍ ലഭിക്കുന്ന ബിഗ് സ്പ്രിങ് ക്ലിയറന്‍സ് സെയില്‍ എന്ന ഷോപ്പിങ് മാമാങ്കം ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ ഒന്ന്, രണ്ട്, മൂന്ന് ഹാളുകളിലായാണ് നടക്കുന്നത്. ഇന്നു രാത്രിയോടെ മേള സമാപിക്കും. അന്‍പതിലേറെ രാജ്യാന്തര ബ്രാന്‍ഡുകളാണ് മേളയിലുള്ളത്. പ്രമുഖ ബ്രാന്‍ഡുകളാണ് വന്‍വിലക്കിഴിവു നല്‍കുന്നതെന്ന് ഡിഎഫ്ആര്‍ഇ റീടെയ്ല്‍ ആന്‍ഡ് സ്ട്രാറ്റജിക് അലയന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സഈദ് മുഹമ്മദ് മിസാം അല്‍ഫലാസി അറിയിച്ചു. യുഎഇയിലെ റീടെയ്ല്‍ മേഖലയിലെ പ്രമുഖ കമ്പനികളുടെ പങ്കാളിത്തം മേളയ്ക്കു പുതിയമാനമാണു നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ മികവാണു ദുബായില്‍ മികച്ച റീടെയ്ല്‍ അന്തരീക്ഷമുണ്ടാക്കാന്‍ സാഹചര്യമൊരുക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വദേശികളെക്കൂടാതെ, മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഒട്ടേറെപ്പേര്‍ ആദ്യദിവസം തന്നെ ഒട്ടേറെ സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടി. സ്‌കൂള്‍ അവധിയായതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ആദ്യ ദിവസം തന്നെ ട്രേഡ് സെന്ററില്‍ എത്തി. മൂന്നുദിവസമായി നടന്നു വരുന്ന വില്‍പന മേളയ്ക്ക് വന്‍ പ്രതികരണമാണ് ലഭിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിങ് വകുപ്പിന്റെ (ഡിടിസിഎം) ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റാണ് (ഡിഎഫ്ആര്‍ഇ) മേള സംഘടിപ്പിക്കുന്നത്. യുഎഇയിലെ പ്രമുഖ റീടെയ്ല്‍ ഗ്രൂപ്പുകളായ ആര്‍എസ്എച്ച് ലിമിറ്റഡ്, അസാദിയ ഗ്രൂപ്പ്, അപ്പാരല്‍ ഗ്രൂപ്പ്, എംഎച്ച് അല്‍ ഷായ കമ്പനി, ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് മേള നടന്നു വരുന്നത്. റീബോക്ക്, ആഡിഡാസ്, ടോസ്, ടോമി ഹില്‍ഫിഗെര്‍, ആല്‍ഡോ, ഫൂട്ട് ലോക്കര്‍, ടോപ്‌ഷോപ്, എച്ച്ആന്‍ഡ്എം, ലൈഫ്‌സ്‌റ്റൈല്‍, എയ്‌റോപോസ്റ്റല്‍, കാല്‍വിന്‍ ക്ലെയിന്‍, കാത്ത് കിഡ്‌സ്റ്റോന്‍, ചാള്‍സ് ആന്‍ഡ് കെയ്ത്, കെന്നത്ത് കോള്‍, ബെവര്‍ലി ഹില്‍സ് പോളോ തുടങ്ങി ഒട്ടേറെ പ്രമുഖ ബ്രാന്‍ഡുകള്‍ മേളയില്‍ ലഭ്യമാണ്. എല്ലാദിവസവും 5000 ദിര്‍ഹത്തിനായുള്ള നറുക്കെടുപ്പും 300 ദിര്‍ഹം ചെലവഴിക്കുന്നവര്‍ക്കു ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ സ്വര്‍ണാഭരണം, വാച്ചുകള്‍, പെര്‍ഫ്യൂം, ഡോഡ്ജ് ചലഞ്ചര്‍ എസ്എക്‌സ്ടി കാര്‍ എന്നിവ സ്വന്തമാക്കാനുള്ള അവസരവും മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)