ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ് വിജയം നേടിയ ഇന്ത്യയുടെ വിജയശില്പി ഭുവനേശ്വര്‍ കുമാര്‍ ആ സ്വപ്ന തുല്ല്യമായ ഇന്നിംഗ്‌സിനെ പറ്റി പറയുന്നു

പല്ലേകലെ: ഫീനിക്‌സ് പക്ഷിയെ പോലെ ആണ് ഇന്ത്യ കഴിഞ്ഞ ദിവസം ഉയര്‍ത്തെഴുന്നേറ്റത് .എല്ലാവരും തോറ്റു എന്ന് ഉറപ്പിച്ച സമയം .ഇന്ത്യയുടെ പഴയ നായകന്‍ ധോണിയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും തളരാത്ത ചിറകിലേറിയാണ് ഇന്ത്യ വിജയം കൈപ്പിടിയില്‍ റാഞ്ചിയെടുത്തത് . ധോണിയോടൊപ്പം കൂട്ടുകൂടി ഇന്ത്യയെ വിജയിപ്പിച്ച് താരമായതിന്റെ ആവേശത്തിലാണ് ഭുവനേശ്വര്‍ കുമാര്‍. പേസ് ബൗളര്‍ എന്ന മേല്‍വിലാസത്തില്‍നിന്ന് ഒരിക്കല്‍കൂടി പുറത്തിറങ്ങി ബാറ്റിങ്ങില്‍ തിളങ്ങിയ അപൂര്‍വ്വ നിമിഷം. നിര്‍ണായകഘട്ടത്തില്‍ മനോഹരമായി ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് ടെസ്റ്റ് മത്സരങ്ങളില്‍ മുന്‍പ് തെളിയിച്ച ഭുവി ഇക്കാര്യം ഏകദിനത്തിലും ഇത്തവണ ലോകത്തിനു കാണിച്ചുതന്നു. ഏഴിന് 131 റണ്‍സില്‍ നില്‍ക്കെ സമ്മര്‍ദങ്ങള്‍ക്കു നടുവിലാണ് ഭുവി ക്രീസിലെത്തിയത്. വിക്കറ്റ് വീഴ്ചകള്‍ക്കിടെ ബാറ്റെടുത്തപ്പോള്‍ എം.എസ്. ധോണിയുടെ ഉപദേശമാണ് സഹായകമായതെന്ന് ഭുവി വെളിപ്പെടുത്തുന്നു. ധോണിയുമായി 100 റണ്‍സിന്റെ അപരാചിത കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍, 53 റണ്‍സും ഈ പേസ് ബൗളറുടെ സംഭാവനയായിരുന്നു. ''എട്ടാമനായി ക്രീസിലെത്തിയപ്പോള്‍ അടുത്തെത്തിയ മഹിയുടെ ഉപദേശം ടെസ്റ്റാണ് കളിക്കുന്നതെന്ന് വിചാരിക്കാനായിരുന്നു. അതേ ആയാസത്തില്‍ പന്തിനെ നേരിടാന്‍ പറഞ്ഞു. ആവശ്യമുള്ള സമയമെടുത്ത് റണ്‍സ് കണ്ടെത്തിയാലും പന്തുകള്‍ ബാക്കിയുണ്ടാവുമെന്നിരിക്കെ ഒരു സമ്മര്‍ദവും ആവശ്യമില്ലെന്ന് അദ്ദേഹം മനസ്സിലാക്കി തന്നിരുന്നു. ധോണിക്ക് പിന്തുണ കൊടുക്കുക എന്നുമാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്. ആറു വിക്കറ്റ് വീഴ്ത്തിയ അഖില ധനഞ്ജയയുടെ പന്ത് കരുതലോടെയാണ് നേരിട്ടത്. ഓഫ് സ്പിന്നര്‍ ബൗളറാണെങ്കിലും ലെഗ് സ്പിന്നും ഗൂഗ്ലിയും അഖില ഇടവിട്ട് പ്രയോഗിച്ചു. ഗൂഗ്ലി ബൗളുകളാണ് ഞാന്‍ തെരഞ്ഞെടുത്ത് ആക്രമിച്ചത്''ഭുവി പറഞ്ഞു. ഒരു സിക്‌സും നാലു ഫോറും സഹിതമായിരുന്നു ഭുവനേശ്വര്‍ പുറത്താകാതെ 53 റണ്‍സെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തിരുന്നു. ഇന്ത്യ വിജയം ഉറപ്പിച്ചപ്പോള്‍ പന്തെടുത്ത ധനഞ്ജയനാണ് കളി തിരിച്ചുവിട്ടത്. ലോകേഷ് യാദവ് (4), കേദാര്‍ ജാദവ് (1), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (4), ഹാര്‍ദിക് പാണ്ഡ്യ (0), അക്ഷര്‍ പട്ടേല്‍ (6) എന്നിവരെ പുറത്താക്കി. എട്ടാം വിക്കറ്റില്‍ ഒരുമിച്ച ധോണിഭുവി സഖ്യം കരുതലോടെ കളിച്ചതോടെ കയ്യില്‍ അമര്‍ന്ന വിജയം ലങ്കക്ക് കൈവിടുകയായിരുന്നു. ലങ്കന്‍ വിജയം റാഞ്ചിയെടുത്ത കഴുകന്മാര്‍ ആയി ചരിത്രം ധോനിയെയും ഭുവനേശ്വറിനെയും വിധി എഴുത്തും .എം.എസ്. ധോണി യുടെ കാലം കഴിഞ്ഞെന്നു പറഞ്ഞവര്‍ക്കും ബാറ്റു കൊണ്ട്ണ്ടും പരിചയ സമ്പത്തു കൊണ്ടും ധോണി മറുപടി കൊടുത്ത ദിവസം ആയിരുന്നു കഴിഞ്ഞത്  

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)