പരീക്ഷയില്‍ മികച്ച വിജയം സമ്മാനിക്കുന്ന ഭക്ഷണങ്ങള്‍

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ പരീക്ഷയിലെ വിജയവും ഭക്ഷണവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? ഉണ്ട് എന്നാണ് ഉത്തരം. നന്നായി പരീക്ഷ എഴുതാനും മികച്ച വിജയം നേടാനും ബുദ്ധിയെ ഉണര്‍ത്തുന്ന ഭക്ഷണത്തിന് കാര്യമായ പങ്കുണ്ട്. പരീക്ഷാകാലത്തെ കുട്ടികളുടെ ചെറിയകാര്യങ്ങളില്‍ പോലും ബുദ്ധിപരമായ ശ്രദ്ധ നല്‍കിയാല്‍ പരീക്ഷ എളുപ്പമാകും. സത്യത്തില്‍ നാം കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും ആവശ്യമാണെന്ന പോലെ നമ്മുടെ ഭക്ഷണം ബുദ്ധിയുടെ വളര്‍ച്ചക്കും അത്യാവശ്യമാണ്. ചിന്തിക്കുമ്പോഴും പഠിക്കുമ്പോഴും ഓര്‍ത്തെടുക്കുമ്പോഴും തലച്ചോറ് കാര്യമായി അധ്വാനിക്കുന്നുണ്ട് .കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്. അതിനാല്‍ തലച്ചോറിന് ക്ഷീണം വരാതെ ഉണര്‍വ്വുണ്ടാക്കുന്ന ചില ഭക്ഷണങ്ങളെ നമുക്ക് പരിചയപ്പെടാം. ഇനി മുതല്‍ ഇതാകട്ടെ നമ്മുടെ മെനു. ഒന്നാമതായി മനസ്സിലാക്കേണ്ടത് വയറ് നിറച്ച് കഴിച്ചാലും പട്ടിണി കിടന്നാലും തലച്ചോറിലെ ബുദ്ധികേന്ദ്രങ്ങളെ ഉണര്‍ത്താനാവില്ല എന്നാണ്. പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഉപേക്ഷിക്കരുത് .ബ്രയിന്‍ ഫുഡ് എന്നാണ് ഇതിനെ വിളിക്കേണ്ടത്. പോഷകസമൃദ്ധമാകണം പ്രാതല്‍. പുട്ടും കടലയും, ഇഡ്ഡലിയും സാമ്പാറും, മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ കൊണ്ടുള്ള വിഭവങ്ങളും പഴങ്ങളും പച്ചക്കറികളും ഇതൊക്കെയാകട്ടെ പ്രാതല്‍. കൊഴുപ്പ് കൂടിയതും വറുത്തതും പൊരിച്ചതും ഇന്നു മുതല്‍ ഉപേക്ഷിക്കാന്‍ മറക്കണ്ട. കോഫി കഴിക്കുന്നവരാണെങ്കില്‍ അത് നിര്‍ത്തിക്കോളൂ. ഓര്‍മകളുടെ അടുക്കും ചിട്ടയും നഷ്ടപ്പെടുത്താനേ കോഫിക്ക് കഴിയൂ. ചായ അത്ര വില്ലനല്ല. എങ്കിലും ഗ്രീന്‍ ടീ ആണെങ്കില്‍ സംഗതി ഏറ്റവും നന്നായി. ഓര്‍മക്കും ബുദ്ധിക്കും ഉണര്‍വ്വുണ്ടാക്കാന്‍ ഗ്രീന്‍ ടീ നല്ലതാണ്. ദിവസവും രണ്ടുലിറ്റര്‍ വെള്ളം കുടിക്കണം. രാവിലെ എഴുന്നേറ്റയുടനെ കാര്യമായി കുടിക്കുക. തലച്ചോറും നാഡീവ്യവസ്ഥയും തമ്മിലുള്ള നല്ല ആശയവിനിമയത്തിന് വെള്ളം അത്യാവശ്യമാണ്. ഏകാഗ്രത കൂടാനും കണക്കില്‍ കഴിവ് വര്‍ദ്ധിക്കാനും വെള്ളം കൂടുതലായി കുടിച്ചാല്‍ മതി. പിന്നെ ക്ഷീണം കുറയും, ഉന്മേഷം കൂടും. മത്സ്യവും മാംസവും ഇലക്കറികളും കഴിക്കുന്നത് ഗുണകരമാണ്. ഓര്‍മശക്തി കൂടാന്‍ പച്ച, മഞ്ഞ, ഓറഞ്ച് ,നിറത്തിലുള്ള പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. ബീന്‍സ്, അമര, ചെറുപയര്‍, കരള്‍, മാംസം തുടങ്ങിയവക്കും പോഷകങ്ങള്‍ കൂടുതലായി ലഭിക്കും . മല്‍സ്യങ്ങളില്‍ മത്തിയും അയലയുമാണ് നല്ലത് . പരീക്ഷാകാലത്തെ ടെന്‍ഷന്‍ കുറക്കാനുമുണ്ട് ഭക്ഷണങ്ങള്‍. തവിടുകളയാത്ത ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ബദാം, കശുവണ്ടിപ്പരിപ്പ്, എന്നിവ കൂടുതലായി കഴിച്ചാല്‍ ടെന്‍ഷന്‍ കുറക്കാന്‍ സഹായിക്കുന്ന ബി വൈറ്റമിനുകളെ ഉല്‍പ്പാദിപ്പിക്കും . പാല്‍, തൈര്, പാല്‍ ഉല്‍പ്പന്നങ്ങള്‍ പഠനത്തില്‍ നല്ല മൂഡ് ലഭിക്കാന്‍ സഹായിക്കും. ചുരുക്കത്തില്‍ നന്നായി പരീക്ഷ എഴുതാനും ഉയര്‍ന്ന വിജയം നേടാനും ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതി .എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങളാണ് പരീക്ഷാകാലത്ത് നല്ലത്. തല്‍ക്കാലം ബിരിയാണി പ്രിയന്മാര്‍ പരീക്ഷ കഴിയും വരെ ക്ഷമിക്കുക. മനസ്സ് മുഴുവന്‍ എ പ്ലസിനും ഉയര്‍ന്ന മാര്‍ക്കിനും ഒരുക്കുക. ഇനി ഭക്ഷണത്തിലും ശ്രദ്ധിക്കുക. പരീക്ഷയെ പേടിയോടെ സമീപിക്കരുത്. ഭയന്നാല്‍ പഠിച്ചതൊക്കെ മറക്കും. മോഡല്‍ പരീക്ഷകളുടെ ദിനങ്ങളാണല്ലോ ഇപ്പോള്‍. ധൈര്യമായി പരീക്ഷയെ നേരിടൂ. വിജയിച്ചു എന്ന് തന്നെ ഉറപ്പിക്കുക .നിങ്ങള്‍ നിരന്തരം ചിന്തിക്കുന്നതാണ് നിങ്ങളുടെ മനസ്സ് .നിങ്ങള്‍ എന്തു ചിന്തിക്കുന്നോ അതു നിങ്ങള്‍ക്ക് നേടിയെടുക്കാനാവും. കാരണം മനസ്സിന് അത്രമാത്രം ശക്തിയുണ്ട്. ബുദ്ധിയെ ഉണര്‍ത്താനും മറവിഇല്ലാതാക്കാനും ഒരു ടെക്‌നിക്കുണ്ട് .ഇത് പാലിച്ചാല്‍ പരീക്ഷ ഈസിയാകും .പരീക്ഷക്കിടയില്‍ എന്തേലും മറന്നാലും ഈ മുദ്ര പ്രയോഗിച്ചാല്‍ മതി . ഇതാണ് ഹാകിനി മുദ്ര. കൈകള്‍ തുറന്നിരിക്കുകയും തള്ളവിരല്‍ തള്ളവിരലിനോടെന്നതുപോലെ ഓരോ കയ്യിലെയും വിരലുകള്‍ യഥാക്രമത്തില്‍ മറുകൈയ്യിലെ വിരല്‍ത്തുമ്പിനോടു ചേര്‍ത്തുവെച്ച് മിതമായ സമ്മര്‍ദ്ധത്തില്‍ അമര്‍ത്തുക .ഇതാണ് ഹാകിനിമുദ്ര .ഇത് എത്ര നേരം വേണേലും ചെയ്യാം .ഓര്‍മകള്‍ തെളിഞ്ഞുവരും. (മാധ്യമപ്രവര്‍ത്തകനും ,അധ്യാപകനും ,മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍ 9946025819)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)