കുട്ടികള്‍ ദണ്ഡ് വീശി പഠിക്കണ്ട ! ആര്‍എസ്എസ് സിലബസുള്ള 125 സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ്

pm narendra modi, instrument of corruption, rahul gandhi, india, politics
കൊല്‍ക്കത്ത: ആര്‍എസ്എസ് നേരിട്ട് നിയന്ത്രിക്കുന്ന 125 സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നോട്ടീസ്. ആര്‍എസ്എസ് സിലബസില്‍ കുട്ടികളുടെ പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്ന 500 സ്‌ക്കൂളുകള്‍ക്കെതിരെ സര്‍ക്കാരിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 493 സ്‌കൂള്‍ നിരീക്ഷണത്തിലാണെന്ന് വിദ്യഭ്യാസ മന്ത്രി പര്‍ദ ചാറ്റര്‍ജി നിയമസഭയെ അറിയിച്ചു. സര്‍ക്കാരിന്റെ എന്‍ഒസി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് നിലവില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. എങ്ങനെ ദണ്ഡ് ഉപയോഗിക്കണമെന്ന് അടക്കമുള്ള കാര്യങ്ങളാണ് ഇത്തരം സ്‌കൂളുകള്‍ പഠിപ്പിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയ 125 സ്‌കൂളുകളില്‍ 12 എണ്ണം നടത്തുന്നത് വിവേകാനന്ദ വിദ്യാവികാസ് പരിഷത്താണ്. സര്‍ക്കാര്‍ നോട്ടീസിനെതിരെ കൊല്‍ക്കത്താ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും 2012 ല്‍ നല്‍കിയ അപേക്ഷ സര്‍ക്കാര്‍ ഇതുവരെ ക്ലിയര്‍ ചെയ്ത് നല്‍കിയിട്ടില്ലെന്നും അവര്‍ അറിയിച്ചു.      

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)