ചെറുപ്പം നിലനിര്‍ത്താന്‍ ശീലമാക്കിക്കോളൂ മഴവില്‍ ഡയറ്റ്

prayar gopalakrishnan,sabarimala,pampa river
ശീലമാക്കിക്കോളൂ മഴവില്‍ ഡയറ്റ് .മഴവില്ലിലെ ഏഴുനിറങ്ങളിലുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡയറ്റിനെയാണ് മഴവില്‍ ഡയറ്റ് എന്നു പറയുന്നത്. മഴവില്‍ ഡയറ്റ് ശീലമാക്കുന്നത് ചെറുപ്പം നിലനിര്‍ത്തുന്നതിനും രോഗങ്ങളെ അകറ്റിനിര്‍ത്തുന്നതിനും സഹായിക്കുമത്രേ. ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടവ: 1. ചുവപ്പ്: നല്ല കടുംചുവന്ന നിറത്തിലുള്ള തക്കാളി, ചുവന്ന കാപ്‌സിക്കം വിറ്റാമിന്‍ സിയുടെയും ആന്റി അക്‌സിഡന്റുകളുടെയും കലവറയാണിവ. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നു, പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. 2. പച്ച: വെള്ളരിക്ക, പാവയ്ക്ക, ബീന്‍സ്, പച്ചമുളക്, പച്ചപ്പയര്‍, പച്ചക്കായ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനത്തിനു സഹായിക്കുന്നു. കാഴ്ചശക്തി നിലനിര്‍ത്തുന്നു. യുവത്വം നല്‍കുന്നു 3. മഞ്ഞ: പപ്പായ, ചെറുപഴം, മഞ്ഞ കാപ്‌സിക്കം, ചോളം, ഗോതമ്പ് വിറ്റാമിന്‍സി, മഗ്‌നീഷ്യം എന്നിവ ധാരളമായി അടങ്ങുന്നു. ഇവ എല്ലുകള്‍ക്ക് ആരോഗ്യം നല്‍കുന്നു. ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ധിപ്പിക്കുന്നു 4. ഓറഞ്ച്: ഓറഞ്ച് പതിവായി കഴിക്കുന്നവര്‍ക്ക് വിറ്റാമിന്‍ എ ധാരാളമായി ലഭിക്കുന്നു. ഇതു നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. 5. നീല: ഇന്‍ഡിഗോ, വയലറ്റ്, വയലറ്റ് നിറമുള്ള കാബേജ്, വഴുതനങ്ങ എന്നിവയില്‍ വാര്‍ധക്യത്തെ ചെറുക്കുന്നതിനു സഹായകമായ ആന്റി ഓക്‌സിഡന്റുകള്‍ ധാരളമായുണ്ട്. ഇതു ഹൃദയത്തിലേക്കും മസ്തിഷ്‌കത്തിലേക്കുമുള്ള രക്തപ്രവാഹത്തെ സുഗമമാക്കുന്നു. നിങ്ങള്‍ക്ക് ഉന്മേഷം തരുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)