ബലെനോ ആര്‍എസ് ഇന്ത്യന്‍ വിപണിയില്‍: വില 8.69 ലക്ഷം

prayar gopalakrishnan,sabarimala,pampa river
ന്യൂഡല്‍ഹി : 8.69 ലക്ഷം രൂപയ്ക്ക് മാരുതി സുസൂക്കിയുടെ ബലെനോ ആര്‍എസ് ഇന്ത്യന്‍ വിപണിയില്‍. കരുത്തുറ്റ പുതിയ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനാണ് വാഹനത്തിന്റെ പ്രധാന സവിശേഷത 98 സിസി ത്രീ സിലിണ്ടര്‍ ടര്‍ബോപെട്രോള്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിന്‍ പരമാവധി 5500 ആര്‍പിഎമ്മില്‍ 100 ബിഎച്ച്പി കരുത്തും പരമാവധി 1700 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. എന്നാല്‍ ആഗോള വിപണിയില്‍ ഇതേ എഞ്ചിന്‍ 1110 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കുമേകും.ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാന്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബലേനോയുടെ ഉയര്‍ന്ന ആല്‍ഫ വകഭേദത്തില്‍ മാത്രമാണ് RS പതിപ്പ് ലഭ്യമാകുക.ഇന്‍ഡോ ജപ്പാനീസ് കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കിയുടെ ഏറ്റവും പ്രശസ്തമായ മോഡലാണ് ബലെനോ ആര്‍എസ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)