ബാഹുബലിക്ക് സിംഗപ്പൂരില്‍ എ സര്‍ട്ടിഫിക്കറ്റ്

ഇന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 അന്താരാഷ്ട്ര തലത്തിലും ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനം എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിന് സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്തത്രയും അതിക്രമങ്ങളും രക്തചൊരിച്ചിലും സിനിമയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് ബാഹുബലി 2ന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. 16 വയസ്സിനുതാഴെ പ്രായമുള്ള സിംഗപ്പൂരിലെ ഫാന്‍സിന് തല്‍ക്കാലം ബാഹുബലി കാണുക എന്നത് സ്വപ്‌നം മാത്രമായിരിക്കും. സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ് ബാഹുബലി 2 കുട്ടികള്‍ കാണുന്നത് വിലക്കിയെങ്കിലും മറ്റുപല രാജ്യങ്ങളുടെയും സെന്‍സര്‍ ബോര്‍ഡുകള്‍ അനുകൂലമായാണ് പ്രതികരിച്ചത്. ഇന്ത്യയിലും സിനിമയിലെ വയലന്‍സ് പ്രശ്നമായില്ല. ''നമ്മള്‍ ബാഹുബലി 2ന് ഒരൊറ്റ കട്ട് പോലുമില്ലാതെ അനുമതി കൊടുത്തു. സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡിന് ബാഹുബലിയില്‍ വലിയ രീതിയില്‍ വയലന്‍സ് ഉണ്ടെന്ന് തോന്നി. യുദ്ധരംഗങ്ങളില്‍ സൈനികരുടെ തലവെട്ടുന്നതൊക്കെയായിരിക്കും അവര്‍ക്ക് പ്രശ്നമായി തോന്നിയത്. ഏഷ്യയിലെയും യൂറോപ്പിലെയും പല രാജ്യങ്ങളിലും ബോളിവുഡ് സിനിമകള്‍ക്ക് എ സര്‍ട്ടിഫിക്കറ്റാണ് കിട്ടാറുള്ളത്''- ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്ലജ് നിഹലാനി പറഞ്ഞു. ഡിസ്നി ചിത്രം ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ് എന്ന ചിത്രത്തില്‍ ഗേ രംഗങ്ങളുണ്ട് എന്നുചൂണ്ടിക്കാണിച്ച് ചിത്രത്തിന് അനുമതി നിഷേധിച്ച ചരിത്രവും സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡിനുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)