Surya

Surya

അഞ്ചര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ;പശുവിന്റെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 52 കിലോ പ്ലാസ്റ്റിക്ക്

ചെന്നൈ: ചെന്നൈ തിരുമുല്ലൈവയലിലെ ഒരു പശു കഴിച്ചത് 52 കിലോ പ്ലാസ്റ്റിക്ക്. മൊബൈല്‍ ചാര്‍ജറും ക്യാരി ബാഗുകളും ഉള്‍പ്പെടെ 52 കിലോ പ്ലാസ്റ്റിക്കാണ് പശു അകത്താക്കിയത്. പശുവിന്റെ വയറുകീറിയാണ് ഇത് പുറത്തെടുത്തത്. കുറച്ചു ദിവസമായി മലമൂത്ര വിസര്‍ജനം നടത്താന്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ്...

Read more

‘ കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം അനുകൂലമാകും’ ; ഷാനിമോള്‍ ഉസ്മാന്‍

അരൂര്‍: മഴ കനത്ത് പോളിംഗ് മന്ദഗതിയിലാണെങ്കിലും അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ പ്രതീക്ഷയിലാണ്. മഴയെ വകവയ്ക്കാതെ മണ്ഡലത്തിന്റെ എല്ലായിടത്തും പരമാവധി എത്താനുള്ള ശ്രമത്തിലാണ് ഷാനിമോള്‍. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം അനുകൂലമാകുമെന്ന് ഷാനിമോള്‍ പറയുന്നു. 'മഴയെ അവഗണിച്ച് അരൂരിലെ വോട്ടര്‍മാര്‍ വോട്ടു...

Read more

‘ നിങ്ങളുടെ ഓരോ വോട്ടും നിര്‍ണ്ണായകം’ ; മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ ജനങ്ങളോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് അമിത് ഷാ

മുംബൈ: മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജനങ്ങളോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വീറ്റ്. ഓരോ വോട്ടും നിര്‍ണ്ണായകമാണെന്ന് മഹാരാഷ്ട്രയിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുള്ള ട്വീറ്റില്‍ അമിത് ഷാ പറഞ്ഞു. विकास और गरीबकल्याण को...

Read more

സംസ്ഥാനത്ത് 25 വരെ കനത്ത മഴ; ചുഴലിക്കാറ്റിന് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ 25 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം. അഞ്ച് ദിവസത്തിന് ശേഷം ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണ് പ്രതീക്ഷ. അതിനിടെ,...

Read more

കൊല്ലം ജില്ലയില്‍ മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, വ്യാപക നാശനഷ്ടം

കൊല്ലം: എറണാകുളം ജില്ലയ്ക്ക് പുറമെ കൊല്ലം ജില്ലയിലും കനത്ത മഴ തുടരുന്നു. ജില്ലയിലെ മിക്ക സ്ഥലങ്ങളിലെ വീടുകളും പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പല സ്ഥലങ്ങളിലും മണ്ണിടിച്ചിലൂം കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പുനലൂര്‍ താലൂക്കില്‍ ഇടമണ്ണില്‍...

Read more

വീടിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ മൂന്ന് വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഭോപ്പാല്‍: വീടിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെ വീണ മൂന്ന് വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ടിക്കംഗഡിലാണ് സംഭവം നടന്നത്. വീട്ടില്‍ നിന്നും കളിച്ചുകൊണ്ടിരിക്കെ 35 അടി ഉയരത്തില്‍ നിന്ന് കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. വീടിന് സമീപത്തുകൂടെ പോകുകയായിരുന്ന സൈക്കിള്‍...

Read more

കാറ്റിന്റെ വേഗത 55 കിലോമീറ്റര്‍ വരെ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കളക്ടറുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ കേരള തീരത്തെ വിവിധ സമുദ്രപ്രദേശങ്ങളില്‍ പോകരുതെന്നും തിരുവനന്തപുരം കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കുണ്ട്. കളക്ടറുടെ അറിയിപ്പ് കേരള തീരത്ത്...

Read more

കേരളത്തില്‍ കനത്ത മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ ഇടി മിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍...

Read more

ആദ്യ ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി; യുഎഇയില്‍ ഇന്ത്യക്കാരനും രണ്ടാം ഭാര്യയ്ക്കും വധശിക്ഷ

ഷാര്‍ജ: ആദ്യ ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ ഇന്ത്യക്കാരനും രണ്ടാം ഭാര്യയ്ക്കും വധശിക്ഷ വിധിച്ച് ഷാര്‍ജ ക്രിമിനല്‍ കോടതി. രണ്ട് പ്രതികളുടെയും അസാന്നിദ്ധ്യത്തിലായിരുന്നു ജഡ്ജി മാജിദ് അല്‍ മുഹൈരിയുടെ സുപ്രധാന വിധി. 2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാം...

Read more

ജലനിരപ്പ് ഉയര്‍ന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

പാലക്കാട്: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും ഉയര്‍ത്തി. 2 സെന്റിമീറ്റര്‍ വീതമാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. ജലനിരപ്പ് 114.7 മീറ്ററിലെത്തിയതോടെയാണ് ഷട്ടറുകള്‍ തുറന്നത്. കല്‍പ്പാത്തി, മുക്കൈ എന്നീ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിര്‍ദ്ദേശം...

Read more
Page 283 of 590 1 282 283 284 590

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.