തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വഴിപാട് നേര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകന്‍: തിരുവായുധം നല്‍കി നിറവേറ്റി രാജ് മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകനായ ഭക്തന്‍ നേര്‍ന്ന വഴിപാട് നിറവേറ്റി രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി. അനുയായികളോടൊപ്പം കളിയാട്ട വേദിയിലെത്തിയാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ തിരുവായുധം നല്‍കി വഴിപാട് നിറവേറ്റി. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബിരിക്കുളത്തെ കെ.രാജു വിശ്വകര്‍മനാണ് ഉണ്ണിത്താന് വേണ്ടി...

Read more

‘നടി സജിത മഠത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മകന് അവസരം’: പ്രവാസിയില്‍ നിന്നും യുവാവ് മൂന്നു ലക്ഷം തട്ടിയെടുത്തു; പരാതിയുമായി നടി തന്നെ രംഗത്ത്

കൊച്ചി: സജിത മഠത്തില്‍ നിര്‍മ്മാണ പങ്കാളിയാവുന്ന സിനിമയില്‍ വേഷമുണ്ടെന്ന് പറഞ്ഞ് മൂന്നു ലക്ഷം തട്ടിയെടുത്തു എന്നാരോപിച്ച് നടി രംഗത്ത്. താന്‍ നിര്‍മാണ പങ്കാളിയാവുന്ന സിനിമയില്‍ മകന് വേഷമുണ്ടെന്ന് പറഞ്ഞ് മൂന്നു ലക്ഷം തട്ടിയെടുത്തു എന്നാണ് താരം പറയുന്നത്. പ്രവാസിയുടെ പണമാണ് നഷ്ടപ്പെട്ടത്....

Read more

ആണുങ്ങള്‍ കഴിച്ചു ബാക്കിയുണ്ടെങ്കില്‍ മാത്രം പൊറോട്ട സ്ത്രീകള്‍ക്ക് കഴിയ്ക്കാം: വിവേചനമുണ്ടെന്ന് നടി അനാര്‍ക്കലി മരക്കാര്‍

കോഴിക്കോട്: മുസ്ലീം കല്ല്യാണങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് അടുക്കളപ്പുറത്താണ് ഭക്ഷണമെന്ന നടി നിഖില വിമലിന്റെ പ്രസ്താവന ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ നടി അനാര്‍ക്കലി മരക്കാറിന്റെ വാക്കുകളും ശ്രദ്ധേയമായിരിക്കുകയാണ്. പൊറോട്ടയുടെ കാര്യത്തില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്നാണ് നടി അനാര്‍ക്കലി മരിക്കാറിന്റെ വാക്കുകള്‍. ആണുങ്ങള്‍ കഴിച്ചു...

Read more

നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങി സുമലത: മാണ്ഡ്യയില്‍ കുമാരസ്വാമിയെ നേരിടും

ബംഗളുരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലെത്തിയിരിക്കുകയാണ്. സ്ഥാനാര്‍ഥികള്‍ പലരും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. എച്ച്ഡി കുമാരസ്വാമിയ്‌ക്കെതിരെ നിലവില്‍ എംപിയായ സുമലത മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുമാരസ്വാമി ചന്നപട്ടണയ്ക്ക് പിന്നാലെ മാണ്ഡ്യയില്‍ കൂടി മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥിയായി സുമലത മത്സരിച്ചേക്കും. പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ...

Read more

അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിന് ഇനി പുതുജീവിതം: കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍

കോട്ടയം: പ്രസവ ശേഷം അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിന് ഇനി പുതുജീവിതം. കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. പത്തനംതിട്ട ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരിക്കും കുഞ്ഞ് ഇനി മുതല്‍. കുഞ്ഞിന്റെ ആരോഗ്യനില...

Read more

വികസനം രാഷ്ട്രീയത്തിന് അതീതം: വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനത്തിന് കാത്തിരിക്കുകയാണ്; ശശി തരൂര്‍ എംപി

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് എക്സ്പ്രസിനെ സ്വാഗതം ചെയ്ത് ശശി തരൂര്‍ എംപി. വികസനം രാഷ്ട്രീയത്തിന് അതീതമെന്നും നടക്കാനിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കാത്തിരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു. വന്ദേഭാരത് കേരളത്തില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വര്‍ഷം മുമ്പ് ചെയ്ത...

Read more

‘തെരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ തീവണ്ടി കൊടുക്കും, അത് കഴിയാത്തവര്‍ കിറ്റ് കൊടുക്കുന്നു’; ജോയ് മാത്യു

കോഴിക്കോട്: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കേരളത്തിലെ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. വിഷയത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നത്. വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ജോയ് മാത്യു. 'തെരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു, അതിനു കഴിയാത്തവര്‍...

Read more

കറിവേപ്പില പറിക്കാന്‍ ആര്‍ത്തവം തീരാന്‍ നോക്കി നില്‍ക്കുന്ന ഹിന്ദു സ്ത്രീകളാണ് കണ്ണൂരിലെ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നത്; നിഖിലയ്‌ക്കെതിരെ മൃദുലാ ദേവി

തിരുവനന്തപുരം: കണ്ണൂരിലെ മുസ്ലിം വിവാഹ വീടുകളില്‍ സ്ത്രീകള്‍ക്ക് ഭക്ഷണം അടുക്കള ഭാഗത്താണെന്ന നടി നിഖില വിമലിന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. വിഷയം വലിയ ചര്‍ച്ചയായിരിക്കുകയാണ്. നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ നിറയുകയാണ്. എഴുത്തുകാരിയും ദളിത് ആക്ടിവിസ്റ്റുമായ മൃദുല ദേവിയും വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. നിഖിലയെ...

Read more

അരിപ്പത്തിരിയുടെ പൈസ യുപിഐയിലൂടെ വാങ്ങിച്ചു: കച്ചവടക്കാരന്റെ ബാങ്ക് അക്കൗണ്ട് മരവിച്ച നടപടി ബാങ്ക് റദ്ദാക്കി

ആറാട്ടുപുഴ: അരിപ്പത്തിരി വിറ്റപ്പോള്‍ യുപിഐ ഇടപാടിലൂടെ 300 രൂപ കൈപ്പറ്റിയതിന്റെ പേരില്‍ മരവിപ്പിച്ച കച്ചവടക്കാരന്റെ ബാങ്ക് അക്കൗണ്ട് തുറന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായില്‍ ഇബ്രാഹിംകുട്ടിയുടെ ബാങ്ക് അക്കൗണ്ടാണ് കഴിഞ്ഞ ആറുമാസമായി മരവിപ്പിച്ചിരുന്നത. പണം അയച്ചയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍...

Read more

വീട് എഴുതി നല്‍കിയില്ല: മുത്തശ്ശനും മുത്തശ്ശിയ്ക്കും വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കി ചെറുമകന്‍

ചെന്നൈ: വീട് എഴുതി നല്‍കാത്തതിന്റെ പേരില്‍ മുത്തശ്ശനെയും മുത്തശ്ശിയെയും വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി ചെറുമകന്‍. കളവു അറുമുഖന്‍, ഭാര്യ മണി കളവു എന്നിവരാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലാണ് സംഭവം. ജൂസില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയത്. കേസില്‍ ചെറുമകന്‍ പില്ലൂര്‍ സ്വദേശി...

Read more
Page 203 of 1162 1 202 203 204 1,162

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.