Anitha

Anitha

പ്രവചനങ്ങളെ തെറ്റിച്ചു; പ്രാദേശിക കരുത്ത് മാത്രമായി ഒതുങ്ങി; വെല്ലുവിളിയാകാതെ ട്വന്റി-ട്വന്റി

കൊച്ചി: മൂന്നുമുന്നണികൾക്കും വെല്ലുവിളിയായി മാറുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രവചിക്കപ്പെട്ടിരുന്ന നവയുഗ പാർട്ടി ട്വന്റി-ട്വന്റി കിഴക്കമ്പലം പ്രത്യേകിച്ച് മുന്നേറ്റമുണ്ടാക്കാനാകാതെ പ്രാദേശിക തലത്തിൽ തന്നെ ഒതുങ്ങി. എറണാകുളം ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും ട്വന്റി-ട്വന്റി വലിയ ഓളമുണ്ടാക്കാതെ മൂന്നും നാലും സ്ഥാനത്തേക്ക് ചുരുണ്ടുകൂടി....

Read more

ബിജെപിയെ പൊതുശത്രുവായി കണ്ട് തോൽപ്പിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ചു നിന്നു: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ബിജെപിയുടെ കനത്ത പരാജയത്തിൽ പ്രതികരണവുമായി ബിജെപിയുടെ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. എൻഡിഎ സ്ഥാനാർത്ഥിയെ പൊതുശത്രുവായിക്കണ്ട് എൽഡിഎഫും യുഡിഎഫും ഒന്നിച്ച് പ്രവർത്തിച്ചുവെന്ന് കുമ്മനം ആരോപിച്ചു. പാർട്ടിയുടെ ഏക സിറ്റിങ് സീറ്റായ നേമത്തെ പരാജയത്തിന് ശേഷം മാധ്യമങ്ങളോടായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. ഒത്തുകളി രാഷ്ട്രീയമാണ്...

Read more

തിരിച്ചുപിടിക്കാൻ ഇറങ്ങിയ പികെ ഫിറോസിനും പിടിച്ചെടുക്കാൻ ഇറങ്ങിയ ഫിറോസ് കുന്നംപറമ്പിലിനും തിരിച്ചടി; നഷ്ടങ്ങളില്ലാതെ മലപ്പുറത്ത് എൽഡിഎഫ്

മലപ്പുറം: കഴിഞ്ഞതവണ ഒരു അട്ടിമറിയിലൂടെ യുഡിഎഫിന്റെ കൈയ്യിൽ നിന്നും നഷ്ടമായ താനൂർ പിടിച്ചെടുക്കാനായി യുവനേതാവിനെ തന്നെ ഇറക്കിയിട്ടും തിരിച്ചടി. അതേസമയം, തവനൂരിലാകട്ടെ കെടി ജലീലിന്റെ കൈയ്യിൽ നിന്നും മണ്ഡലം തിരിച്ചെടുക്കാനായി ഫിറോസ് കുന്നംപറമ്പിലിനെ ഇറക്കിയിട്ടും ഫലം കണ്ടില്ല. താനൂരിൽ എൽഡിഎഫ് സ്വതന്ത്രൻ...

Read more

കൊല്ലത്ത് വിജയം നേടി എം മുകേഷ്

കൊല്ലം: കൊല്ലം മണ്ഡലം നിലനിർത്തി നടനും സിപിഎം സ്ഥാനാർത്ഥിയുമായ എം മുകേഷ്. കടുത്ത പോരാട്ടം നടന്ന കൊല്ലത്ത് ഇത്തവണയും എൽഡിഎഫിന്റെ തേരോട്ടമാണ്. 2022 വോട്ടിനാണ് എം മുകേഷിന്റെ വിജയം യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയായിരുന്നു മുകേഷിന്റെ എതിരാളി. സംസ്ഥാനത്തൊട്ടാകെ എൽഡിഎഫ് തരംഗമാണ്...

Read more

ഈ വിജയം എകെജിക്ക് സമർപ്പിക്കുന്നു; വിടി ബൽറാമിനെ തറപറ്റിച്ചതിന് പിന്നാലെ എംബി രാജേഷ്

പാലക്കാട്: എംബി രാജേഷ് തന്റെ വിജയം എകെജിക്ക് സമർപ്പിച്ചു. 2571 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തൃത്താല മണ്ഡലം പിടിച്ചടക്കിയതിന് പിന്നാലെയായിരുന്നു എംബി രാജേഷിന്റെ തൃത്താലയിലെ വിജയം. ജയമുറപ്പിച്ച എംബി രാജേഷ് ഈ വിജയം എകെജിക്ക് സമർപ്പിച്ചത് വിടി ബൽറാമിന്റെ വിവാദ പരാമർശങ്ങളെ തുടർന്നാണ്....

Read more

കേരളത്തിൽ പിണറായിസം! രണ്ടാം സ്ഥാനത്ത് എത്തിച്ച പൂഞ്ഞാറിലെ ജനങ്ങളോട് നന്ദി; ഇത് പറഞ്ഞില്ലെങ്കിൽ ഞാനൊരു നന്ദികെട്ടവനാകും: പിസി ജോർജ്

കോട്ടയം: ശക്തികേന്ദ്രമായ പൂഞ്ഞാറിൽ തോൽവി നേരിട്ട ജനപക്ഷം നേതാവ് പിസി ജോർജ് ജനങ്ങളോട് നന്ദി അറിയിച്ച് രംഗത്ത്. രണ്ടാം സ്ഥാനത്ത് എത്തിച്ചതിന് ജനങ്ങളോട് നന്ദിയുണ്ടെന്നും ഇതു പറഞ്ഞില്ലെങ്കിൽ ഞാനൊരു നന്ദി കെട്ടവനായി പോകുമെന്നും പിസി ജോർജ് തോൽവിക്ക് പിന്നാലെ പ്രതികരിച്ചു. യഥാർത്ഥത്തിൽ...

Read more

കരുത്തോടെ പിണറായി വിജയൻ കേരളത്തെ നയിച്ചു; ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളുടെ കൂടെ നിന്നു: കെകെ ശൈലജ

കണ്ണൂർ: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 90ലേറെ സീറ്റുകൾ നേടി വൻ വിജയം നേടിയത് അഭിമാനകരമാണെന്ന് കെകെ ശൈലജ ടീച്ചർ. കരുത്തോടെയാണ് പിണറായി വിജയൻ കേരളത്തെ നയിച്ചതെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ എല്ലായ്‌പ്പോഴും വഞ്ചിക്കാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയമെന്നും...

Read more

പാലക്കാട് യുഡിഎഫിന് ഞെട്ടൽ; ജില്ലയിൽ നിന്ന് ലീഗിന്റെ ഷംസുദ്ധീൻ മാത്രം

പാലക്കാട്: പാലക്കാട് ജില്ലയിൽ യുഡിഎഫിന് കനത്തപരാജയം. യുവപ്രതീക്ഷകളായിരുന്ന ഷാഫി പറമ്പിലും വിടി ബൽറാമും ഉൾപ്പടെയുള്ള കോൺഗ്രസിന്റെ മുഴുവൻ സ്ഥാനാർത്ഥികളും തോൽവിയിലേക്ക് നീങ്ങിയതോടെ യുഡിഎഫ് സഖ്യം തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണ്. പാലക്കാട്ടെ 12 മണ്ഡലങ്ങളിൽ ഒരു മണ്ഡലത്തിൽ മാത്രമാണ്...

Read more

ഈ നേട്ടം ടിപിക്ക് സമർപ്പിക്കുന്നു; യുഡിഎഫിനും വോട്ടർമാർക്കും നന്ദി; വടകരയിലെ മുന്നേറ്റത്തിൽ കെകെ രമ

കോഴിക്കോട്: വടകരയിലെ മുന്നേറ്റത്തിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞും നേട്ടം ടിപി ചന്ദ്രശേഖരന് സമർപ്പിച്ചും ആർഎംപി സ്ഥാനാർത്ഥി കെകെ രമ. യുഡിഎഫിന്റെ നേതൃത്വവും പ്രവർത്തകരും നന്നായി പ്രവർത്തിച്ചു. അവർക്കുള്ള നന്ദി കൂടി ഈ ഘട്ടത്തിൽ അറിയിക്കുകയാണ്. പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. നല്ല രൂപത്തിലുള്ള...

Read more

തൃശ്ശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത്; എൽഡിഎഫിന് മേൽക്കൈ

തൃശൂർ: കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ തൃശ്ശൂരിൽ തുടക്കം മുതൽ ലീഡ് നിലനിർത്തിയിരുന്ന സുരേഷ് ഗോപി നിലവിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എൽഡിഎഫ് തൃശ്ശൂർ തിരിച്ചുപിടിച്ചിരിക്കുകയാണ്. സിപിഐ സ്ഥാനാർത്ഥി പി ബാലചന്ദ്രൻ മുന്നിലെത്തിയിരിക്കുകയാണ്. രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലാണ്....

Read more
Page 673 of 1841 1 672 673 674 1,841

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.