Anitha

Anitha

തർക്കങ്ങൾ അവസാനിച്ചില്ല; ട്രംപ് വ്യാപാര കരാറിൽ ഒപ്പുവെയ്ക്കില്ല; ക്രിക്കറ്റ് സ്‌റ്റേഡിയം മോഡിക്കൊപ്പം ഉദ്ഘാടനവും ചെയ്യില്ല

വാഷിങ്ടൺ/ ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊ ണാൾഡ് ട്രംപ് വ്യാപാര കരാർ ഒപ്പുവയ്ക്കില്ലെന്ന് സ്ഥിരീകരിച്ചു. കരാർ മറ്റൊരവസരത്തിനായി മാറ്റിവയ്ക്കുകയാണെന്ന് ട്രംപ് തന്നെയാണ് വ്യക്തമാക്കിയത്. വാണിജ്യപരമായ ഒട്ടേറെ തർക്കങ്ങളിൽ ഇന്ത്യ-യുഎസ് ധാരണ ഇനിയും കൈവരാത്തതിനാലാണ് ട്രംപിന്റെ നടപടി. ഇതോടൊപ്പം, കേന്ദ്ര സർക്കാർ...

Read more

കരുണ സംഗീത പരിപാടി വിവാദം: ബിജിപാലിനെ പോലീസ് ചോദ്യം ചെയ്തു; പരിപാടി നഷ്ടമായിരുന്നെന്ന് സംഘാടകർ

കൊച്ചി: കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട് സംഘാടകരെ പോലീസ് ചോദ്യം ചെയ്തു. കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പ്രസിഡന്റ് ബിജിപാൽ ഉൾപ്പടെയുള്ളവരേയാണ് ചോദ്യം ചെയ്തത്. ആഷിക് അബുവിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച കൊച്ചിയിലെ ആഷിക് അബുവിന്റെ കഫേ പപ്പായ സ്ഥാപനത്തിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ....

Read more

ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് വിൽക്കുക ലോകത്തെ തന്നെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലും; നേട്ടം സ്വന്തമാക്കി ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത് ഏപ്രിൽ ഒന്നുമുതൽ വിൽക്കുക ലോകത്ത് തന്നെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലും. യുറോ നാല് നിലവാരത്തിൽനിന്ന് യുറോ ആറിലേയ്ക്ക് മാറുന്നതോടെയാണിത്. വെറും മൂന്നുവർഷംകൊണ്ടാണ് ഈ നേട്ടം ഇന്ത്യ സ്വന്തമാക്കുന്നത്. യൂറോപ്പിലെ യൂറോ ചട്ടങ്ങൾക്ക് സമാനമാണ് ബിഎസ് നിലവാരം. വാഹനങ്ങൾ...

Read more

ലോക കേരളസഭ ഭക്ഷണ വിവാദം: പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്; ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ലെന്ന് രവി പിള്ള

തിരുവനന്തപുരം: ലോക കേരളസഭയ്ക്കായി ഭക്ഷണത്തിന് മാത്രം അരക്കോടിയിലേറെ ചെലവിട്ടെന്ന വിവാദത്തിനൊടുവിൽ ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് അറിയിച്ച് റാവിസ് ഗ്രൂപ്പ്. ഇതോടെ ചെലവിട്ട 80 ലക്ഷം രൂപയാണ് റാവിസ് ഗ്രൂപ്പ് വേണ്ടെന്ന് വെയ്ക്കുന്നത്. സർക്കാരിനോട് തങ്ങൾ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ബില്ല് കൈമാറുക മാത്രമാണ്...

Read more

മംഗളൂരു പ്രക്ഷോഭകർക്കെതിരെ നടപടി എടുത്തത് പോലീസിന്റെ വീഴ്ച മറയ്ക്കാൻ: ആഞ്ഞടിച്ച് ഹൈക്കോടതി

മംഗളൂരു: പൗരത്വ നിയമഭേദഗതിക്ക് എതിരെ മംഗളൂരുവിൽ നടന്ന പ്രക്ഷോഭത്തിനിടെ പോലീസിന് വലിയ വീഴ്ച പറ്റിയെന്ന് കർണാടക ഹൈക്കോടതി. മംഗളൂരുവിൽ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പിൽ രണ്ട് പേർ മരിച്ചിരുന്നു. അതേസമയം, പോലീസ് നടത്തിയ അന്വേഷണം പക്ഷപാതപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പോലീസിന്റെ വീഴ്ച...

Read more

മോഷണത്തിന് കയറിയത് പട്ടാളക്കാരന്റെ വീട്ടിലെന്ന് തിരിച്ചറിഞ്ഞ കള്ളന് കുറ്റബോധം; ചുമരിൽ മാപ്പ് എഴുതി വെച്ച് സ്ഥലം വിട്ടു

കൊച്ചി: മോഷണത്തിനായി ഇറങ്ങിത്തിരിച്ച കള്ളൻ ആദ്യം സമീപത്തെ കടകളിൽ കയറി പണവും രേഖകളും മോഷ്ടിച്ച് ഹരം കയറിയതോടെ തൊട്ടടുത്ത വീട്ടിലും കയറി. എന്നാൽ ആ വീട് രാജ്യം കാക്കുന്ന പട്ടാളക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ മനസ്താപം സഹിക്കാനാകാതെ മാപ്പ് ചോദിച്ച് വ്യത്യസ്തനായിരിക്കുകയാണ് ഈ കള്ളൻ....

Read more

വരവേൽക്കാൻ എഴുപത് ലക്ഷം പേരോ? ട്രംപ് എന്താ ഭഗവാനാണോ? വിമർശിച്ച് അധീർ രഞ്ജൻ ചൗധരി

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്ത് സന്ദർശനത്തിന് എത്തുന്നതിനായി കോടികൾ ചെലവഴിക്കുന്ന കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. ട്രംപ് എന്താ ഭഗവാനാണോ? എഴുപതുലക്ഷം പേർ ചേർന്ന് സ്വാഗതം ചെയ്യാൻ? സ്വന്തം താൽപര്യങ്ങൾക്കു വേണ്ടിയാണ് ട്രംപ് ഇവിടേക്ക് വരുന്നതെന്ന് കോൺഗ്രസിന്റെ ലോക്‌സഭയിലെ കക്ഷിനേതാവ്...

Read more

ഹരീഷ് ശിവരാമകൃഷ്ണനും ഷബീറലിയും ഒരേ വേദിയിൽ; സംഗീത നിശ അബുദാബിയിൽ

അബുദാബി: പ്രവാസ ലോകത്ത് സംഗീത മഴ പെയ്യിക്കാൻ പ്രശസ്ത ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും സിനിമാ പിന്നണി ഗായകൻ ഷബീറലിയും ഒരേ വേദിയിൽ എത്തുന്നു. കളർലൈൻ ഇവെന്റ്‌സ് അവതരിപ്പിക്കുന്ന സംഗീത നിശയിലാണ് ഇരു താരങ്ങളും ഒന്നിച്ചെത്തുന്നത്. മാർച്ച് 5ന് വ്യാഴാഴ്ച വൈകീട്ട് 7.30-ന്...

Read more

ബിനാമിയുടെ പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ച് കൂട്ടി; മുൻമന്ത്രി വിഎസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആർ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻമന്ത്രി വിഎസ് ശിവകുമാറിനെ കുരുക്കി വിജിലൻസ് സ്‌പെഷ്യൽ സെൽ. ശിവകുമാറിനെ കേസിൽ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് സ്‌പെഷ്യൽ സെൽ പ്രത്യേക വിജിലൻസ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചത്. കേസിൽ നാല് പ്രതികളാണ് ഉള്ളത്. ശിവകുമാറിനെ കൂടാതെ, എം...

Read more

ഒരു വയസുകാരൻ വിയാനെ ഇല്ലാതാക്കിയത് അമ്മ ശരണ്യ; കൃത്യം ചെയ്തത് കാമുകനൊപ്പം ജീവിക്കാൻ

കണ്ണൂർ: തയ്യിലിൽ കടപ്പുറത്ത് കടൽഭിത്തിയിലെ പാറകൾക്ക് ഇടയിൽ ഒരുവയസുകാരൻ വിയാനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ കുരുക്കഴിച്ച് പോലീസ്. കുഞ്ഞിനെ അമ്മ ശരണ്യ കൊലപ്പെടുത്തിയ ശേഷം കടൽഭിത്തിയിൽ എറിഞ്ഞു കളയുകയായിരുന്നു എന്നാണ് മൊഴി. കുറ്റം സമ്മതിച്ചതോടെ ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തു....

Read more
Page 1170 of 1839 1 1,169 1,170 1,171 1,839

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.