ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ് പുഴയിലേക്ക് മറിഞ്ഞു

school bus fall into river, attingal
ആറ്റിങ്ങല്‍: തിരുവനന്തപുരം ആറ്റിങ്ങല്‍ മാമം പാലത്തില്‍നിന്ന് സ്‌കൂള്‍ ബസ് പുഴയിലേക്ക് മറിഞ്ഞു. നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കറ്റു. പരിക്കേറ്റ കുട്ടികളെ സമീപത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടം നടന്ന സമയത്ത് 15 ഓളം കുട്ടികള്‍ ബസിലുണ്ടായിരുന്നു. നിയന്ത്രണംവിട്ട സ്‌കൂള്‍ബസ് വെള്ളത്തിലേക്ക് തെന്നി മറിഞ്ഞാണ് അപകടമുണ്ടായത്. ഈ പാലത്തില്‍ സമീപകാലത്ത് നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)