സ്‌ക്രിപ്‌റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, ചോരാന്‍ സാധ്യത ഉണ്ട്; പോലീസിനെ പരിഹസിച്ച് അരുണ്‍ഗോപി

നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് അതിന്റെ പകര്‍പ്പ് ലഭിച്ച സംഭവത്തില്‍ കേരളാ പോലീസിനെ പരിഹസിച്ച് രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്‍ പോലീസിനെ പരിഹസിച്ചത്. 'സ്‌ക്രിപ്‌റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക ചോരാന്‍ സാധ്യത ഉണ്ട്, വാല്‍കഷ്ണം:പോലീസിന്റെ കുറ്റപത്രം ചോര്‍ന്നത് ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോള്‍ എന്ന് കേരളപോലീസ്' എന്നാണ് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. കുറ്റപത്രത്തിലെ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തിയെന്ന ആരോപണവുമായി നടന്‍ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കുറ്റപത്രം കോടതിയില്‍ എത്തുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്നാണ് ദിലീപ് ആരോപിച്ചത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് നവംബര്‍ 22ന് അനുബന്ധകുറ്റപത്രം സമര്‍പ്പിച്ചത്. 1452 പേജുള്ള കുറ്റപത്രത്തില് 215 സാക്ഷിമൊഴികളും 18 രേഖകളുമാണുള്ളത്. കേസിലെ സാക്ഷികളില്‍ 50 പേര്‍ സിനിമാരംഗത്തുള്ളവരാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)