കാശ്മീരില്‍ ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു

കാശ്മീര്‍: കാശ്മീരില്‍ ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു. ജമ്മൂ ജില്ലയിലെ ആര്‍എസ്പുര അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ലാന്‍സ് നായ്ക് പര്‍വേഷ കുമാറാണ് (36) മരിച്ചത്. രാവിലെ 6.45ന് സര്‍വീസ് ആയുധം ഉപയോഗിച്ചാണ് അദ്ദേഹം വെടിവെച്ചത്. രണ്ട് ബുള്ളറ്റുകള്‍ ഹെല്‍മറ്റിലൂടെ തുളച്ച് കയറി ജവാന്റെ തല പൂര്‍ണ്ണമായി തകര്‍ന്നെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജവാന്റെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് ഉടന്‍തന്നെ സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)