ലാഗോസ്: വിമാനത്തിന്റെ ചിറകില്‍ കേറിയുള്ള യുവാവിന്റെ സാഹസിക പ്രകടനത്തിന്റെ വീഡിയോ വൈറലാവുന്നു. വിമാനം പുറപ്പെടാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേയാണ് വിമാനത്തിന്റെ ചിറകില്‍ നിന്നുള്ള യുവാവിന്റെ പ്രകടനം. അതേസമയം യുവാവിന് വിമാനത്തിന്റെ ചിറകില്‍ ഇരുന്ന യാത്ര ചെയ്യാനായിരുന്നു പദ്ധതി എന്ന് അധികൃതര്‍ പറയുന്നു.
ലാഗോസില്‍ നിന്നും നൈജീരിയയിലെ പോര്‍ട്ട് ഹര്കോര്ട്ടിലേക്കുള്ള അസ്മന്‍ എയറിന്റെ 737 വിമാനത്തിന്റെ ചിറകിലാണ് യുവാവ് കയറിക്കൂടിയത്. വിമാനത്തിന്റെ ചിറകിന് മുകളില്‍ യുവാവിനെ കണ്ട യാത്രക്കാര്‍ ക്യാബിന് ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ വലിയ അപകടം ഒഴിവായി.
ഇയാളുടെ ബാഗും വിമാന ചിറകില്‍ നിന്ന് കണ്ടെത്തി. യുവാവ് വിമാനത്തിന്റെ ചിറകില്‍ കേറുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ഒരാള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഭവം വൈറലായത്. വിമാനത്തിന്റെ ചിറകിനിടിയില്‍ പിടിച്ചിരുന്ന് യാത്ര ചെയ്യാനായിരുന്നു യുവാവിന്റെ പദ്ധതി. അതേസമയം യുവാവിന് മാനസിക വിഭ്രാന്തി ഉള്ളതാണ് ഇത്തരം സാഹസിക പ്രകടനത്തിന് പിന്നില്‍ എന്നും പറയപ്പെടുന്നു.
Discussion about this post