ആലപ്പുഴ: കേരളത്തെ നടുക്കിയ നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദിലീപ് നല്ല നടനാണ് എന്നും അയാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
തനിക്ക് നടന്‍മാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ലെന്നും സിനിമകള്‍ കാണാറില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. പ്രോസിക്യൂഷന്‍ നന്നായി കൈകാര്യം ചെയ്തുവെന്നും നിയമപരമായ പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
















Discussion about this post