ന്യൂഡല്‍ഹി:ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുള്ള ഗുദ്ദാര്‍ വനമേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍. ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായും ഒരു സൈനികന് പരിക്കേറ്റതായുമാണ് പുറത്ത് വരുന്ന വിവരം. ഇന്ന് രാവിലെയാണ് ഇവിടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ജമ്മു കശ്മീര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സിആര്‍പിഎഫും ചേര്‍ന്നാണ് പ്രദേശത്ത് തിരച്ചില്‍ തുടങ്ങിയത്. ഈ ഘട്ടത്തില്‍ ഭീകരരുടെ ഭാഗത്ത് നിന്നാണ് ആദ്യം ആക്രമണം ഉണ്ടായത്. തുടര്‍ന്ന് സൈനിക സംഘവും പ്രത്യാക്രമണം നടത്തി. രണ്ടോ മൂന്നോ ഭീകരര്‍ ഇപ്പോഴും വനമേഖലയില്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. സ്ഥലത്തേക്ക് കൂടുതല്‍ സൈനികരെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.
















Discussion about this post