കൊല്ലം: ബിരിയാണിക്കൊപ്പം സലാഡ് നൽകാത്തതിനെച്ചൊല്ലി വിവാഹ സല്‍കാരത്തിനിടെ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്. കൊല്ലം കൂട്ടിക്കടയിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കാറ്ററിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് തല്ലില്‍ കലാശിച്ചത്. തട്ടാമല പിണയ്ക്കല്‍ ഭാഗത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.
വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് ബിരിയാണി വിളമ്പിയ ശേഷം കാറ്ററിങ് തൊഴിലാളികള്‍ ആഹാരം കഴിക്കാനിരുന്നപ്പോഴായിരുന്നു സംഭവം. ചിലര്‍ക്ക് ബിരിയാണിയ്ക്കൊപ്പം സലാഡ് കിട്ടിയില്ല.
ഇതേച്ചൊല്ലിയുള്ള വാക്കുതർക്കം പിന്നീട് കൈയ്യാങ്കളിയിലെത്തുകയായിരുന്നു. തര്‍ക്കം മൂത്തതോടെ കൂട്ടത്തല്ലില്‍ കലാശിച്ചു.
















Discussion about this post