റായ്പൂര്‍: പുതുവത്സരത്തിന് അമ്മയെ മകന് നരബലി നല്കി. ഛത്തീസ്ഗഢിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ദുര്‍മന്ത്രവാദിയായ ദിലീപ് യാദവാണ് അമ്മയെ വെട്ടിനുറുക്കി ചോര കുടിച്ച് ന്യൂയര്‍ ആഘോഷിച്ചത്. കൊലപാതകശേഷം പ്രതി ഒളിവില്‍ പോയി. ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.
ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് ഈ ക്രൂരകൃത്യം നടന്നത്. മന്ത്രവാദ ക്രിയകള്‍ക്കിടെ ദിലീപ് യാദവ് കോടാലിയുപയോഗിച്ച് സുമരിയയുടെ കഴുത്തിലും നെഞ്ചിലും തലയിലും വെട്ടുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. അതേസമയം കൊലപാതകത്തിന് ദൃക്സാക്ഷിയായ അയല്‍വാസിയാണ് പോലീസിനോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അസാധാരണ ശബ്ദങ്ങള്‍ കേട്ടായിരുന്നു അയല്‍വാസി അവരുടെ വീട്ടിലെത്തിയത്. എന്നാല്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് ആ വീട്ടില്‍ നടന്നത് എന്നാണ് അല്‍വാസി വ്യക്തമാക്കിയത്. മകന് സുമരിയയുടെ രക്തം കുടിക്കുകയായിരുന്നു.
കൊലപാതകശേഷം മൃതദേഹം ചെറു കഷണങ്ങളാക്കി തീയിലേക്കെറിഞ്ഞ് കത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ പോലീസിന് ചാരവും എല്ലിന് കഷണങ്ങളുമാണ് കിട്ടിയത്.
Discussion about this post