കൊച്ചി: എറണാകുളം കലൂരില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി. സുഹൃത്തും ഹോട്ടല്‍ ജീവനക്കാരനുമായ യുവാവ് അറസ്റ്റിലായി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മ (22) ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട് സ്വദേശി നൗഷാ(30)ദിനെ എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി.
കലൂര്‍ പൊറ്റക്കുഴി റോഡിലെ മസ്ജിദ് ലൈനില്‍ നൗഷാദ് ജോലി ചെയ്യുന്ന ഹോട്ടലില്‍ ബുധനാഴ്ച രാത്രി 10.30നാണ് സംഭവം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട നൗഷാദിനെ കാണാന്‍ രേഷ്മ കലൂരിലെത്തുകയായിരുന്നു. രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
രേഷ്മ എറണാകുളത്ത് ലാബ് അറ്റന്‍ഡര്‍ ആണെന്നാണ് വിവരം. നൗഷാദ് ഹോട്ടലില്‍ കെയര്‍ ടേക്കറാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് നൗഷാദ് പറയുന്നതെന്നും പോലീസ് അറിയിച്ചു.
നൗഷാദ് ഏതാനും വര്‍ഷങ്ങളായി ഇവിടെയാണ് ജോലി ചെയ്യുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Discussion about this post