തിരുവനന്തപുരം: ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് മദ്യസല്‍ക്കാരം നടത്തിയതിന് പിന്നാലെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പാങ്ങോട് സ്വദേശി സജി വിലാസത്തില്‍ സജീവ് ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു.
ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയായിരുന്നു സജീവിന് ലഭിച്ചത്. ഇക്കഴിഞ്ഞ ദിവസം തുക ബാങ്കിലേക്ക് എത്തുകയും ചെയ്തു. തുടര്‍ന്ന് ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിലായിരുന്നു മദ്യ സല്‍ക്കാരം.
അതിനിടെയുണ്ടായ തര്‍ക്കത്തില്‍ സജീവിന് വീണു പരിക്കേറ്റു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സജീവ് ഇന്നലെ വൈകീട്ടോടെ മരിച്ചു.വീടിന്റെ മണ് തിട്ടയില്‍ നിന്നു ഒരു മീറ്റര്‍ താഴ്ചയുള്ള റബര്‍ തോട്ടത്തിലേക്കാണ് സജീവ് വീണത്.
ഇതിന് ശേഷം ശരീരത്തിന് തളര്‍ച്ചയും ദേഹാസ്വാസ്ഥ്യവുമുണ്ടായി. പിന്നാലെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണ കാരണം സംബന്ധിച്ച് വ്യക്തത വരൂ എന്ന് പൊലീസ് വ്യക്തമാക്കി.
Discussion about this post