ന്യൂഡല്‍ഹി: ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് പോകാനിറങ്ങിയ 26കാരിയെ അമ്മായിയച്ഛന്‍ ചുടുകല്ലുകൊണ്ട് തലയ്ക്കടിച്ചു. ഡല്‍ഹി പ്രേംനഗറില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാജല്‍ എന്ന യുവതിയാണ് ആക്രമണത്തിനിരയായത്.
ആക്രമണത്തില്‍ പരിക്കേറ്റ കാജലിന്റെ തലയില്‍ 17 സ്റ്റിച്ചുകള്‍ ഇടേണ്ടിവന്നു. സംഭവത്തില്‍ കാജലിന്റെ മാതാപിതാക്കളുടെ പരാതിയില്‍ അമ്മായിയച്ഛനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ഭര്‍ത്താവ് പ്രവീണ്‍ കുമാറിനെ സഹായിക്കുന്നതിനായി ജോലി ചെയ്യണമെന്ന് കാജല്‍ ആഗ്രഹിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ അമ്മായിയച്ഛന്‍ ജോലിക്കായുള്ള ഇന്റര്‍വ്യൂവിനായി പോകാനിറങ്ങിയ കാജലിനെ ആക്രമിക്കുകയായിരുന്നു.
കാജലിനെ അമ്മായിയച്ഛന്‍ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്റര്‍വ്യൂവിന് വഴിയിലൂടെ പോവുകയായിരുന്ന കാജലിനോട് അമ്മായിയച്ഛന്‍ കയ്യില്‍ ചുടുകല്ലുമായി സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ കാജല്‍ വീണ്ടും പോകാനൊരുങ്ങിയതോടെ ഇയാള്‍ ചുടുകല്ലുകൊണ്ട് തലയ്ക്ക് നിരന്തരം ഇടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കാജലിന്റെ പിന്നാലെ ഇയാള്‍ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവമറിഞ്ഞെത്തിയ പ്രവീണാണ് കാജലിനെ ആശുപത്രിയിലെത്തിച്ചത്.
Delhi : प्रेम नगर में ससुर ने गली में सरेआम अपनी पुत्रवधू के सिर में कई बार एक इन्ट को मारा जिससे पुत्र वधू का सिर फटा।@DelhiPolice @dcprohinidelhi @dcpouter @LtGovDelhi pic.twitter.com/Iuul2WBzcn
— Chirag Gothi (@AajGothi) March 15, 2023
















Discussion about this post