കാണ്‍പുര്‍: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കല്യാണ്‍ സിംഗ് അന്തരിച്ചു. 89 വയസ്സായിരുന്നു. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയനായിരുന്നു.
കഴിഞ്ഞ മാസമാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കല്യാണ്‍ സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ നാലിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കല്യാണ്‍ സിങിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും വഷളാകുകയായിരുന്നു. രാജസ്ഥാന് മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്നു. കല്യാണ്‍ സിങ് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
രണ്ട് തവണ യുപി മുഖ്യമന്ത്രിയായിട്ടുണ്ട്. രണ്ട് തവണ പാര്‍ലമെന്റംഗവുമായി. 2014 മുതല്‍ 2019 വരെ രാജസ്ഥാന് ഗവര്‍ണറായും കല്യാണ്‍ സിങ് പ്രവര്‍ത്തിച്ചിരുന്നു. 1991-ലാണ് കല്യാണ്‍ സിങ് ആദ്യമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. 1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് കല്യാണ്‍ സിങ് ആയിരുന്നു മുഖ്യമന്ത്രി. ഇതിനു പിന്നാലെ രാജിവച്ച് ഒഴിഞ്ഞു.
ബാബരി മസ്ജിദ് തകര്‍ക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ 2019 സെപ്തംബറില്‍ വിചാരണ നേരിട്ടു. എന്നാല്‍ 2020ല്‍ സിബിഐ പ്രത്യേക കോടതി ഈ കേസില്‍ കല്യാണ്‍ സിംഗിനെയും എല്‍കെ അദ്വാനി ഉള്‍പ്പടെയുള്ളവരെയും വെറുതെവിട്ടു.
സ്കൂള്‍ പഠന കാലത്ത് ആര്‍എസ്എസ് വഴിയാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് വന്നത്. 1991ലാണ് കല്യാണ്‍ സിംഗ് ആദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയി അധികാരത്തില്‍ എത്തിയത്. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പിന്നാലെ രാജിവച്ച് ഒഴിഞ്ഞു. 1997-ല്‍ വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തി. 1999ല്‍ ബിജെപി വിട്ട കല്യാണ്‍ സിംഗ് 2004-ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2004-ല്‍ ബുലന്ദേശ്വറില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു
Discussion about this post