തൃശ്ശൂര്‍: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മഞ്ജു വാര്യരും മോഹന്‍ലാലും. ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നുവെന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ‘റെസ്റ്റ് ഇന്‍ പീസ് ലെജന്‍ഡ്’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
‘ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു.. പ്രിയ ഡീഗോ.. വിട!’ എന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് കായിക ലോകത്തെയും ലോകജനതയെയും തീരാദുഃഖത്തിലാഴ്ത്തി മറഡോണ വിടവാങ്ങിയത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ദിവസങ്ങള്‍ മുന്‍പ് മറഡോണ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍’ (വിത്ഡ്രോവല്‍ സിന്‍ഡ്രം) പ്രകടിപ്പിച്ചിരുന്നു. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്.
Discussion about this post