അങ്കമാലി: അങ്കമാലിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച നൂറ് കിലോ കഞ്ചാവ് പോലീസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് ഇടുക്കി സ്വദേശികള്‍ പിടിയിലായി.
ഇടുക്കി വെള്ളത്തൂവല്‍ അരീയ്ക്കല്‍ വീട്ടില്‍ ചന്ദു, തൊടുപുഴ പെരുന്പള്ളിച്ചിറ ചെളികണ്ടത്തില്‍ വീട്ടില്‍ നിസാര്‍, തൊടുപുഴ ഇടവെട്ടി മറ്റത്തില്‍ വീട്ടില്‍ അന്സന് ഷംസുദീന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. രണ്ട് വാഹനങ്ങളുടെ ഡിക്കിയിലും പിന്‍സീറ്റിന്റെ അടിയിലും ഒളിപ്പിച്ചാണ് ഇവര്‍ കഞ്ചാവി കടത്താന്‍ ശ്രമിച്ചത്.
പോലീസ് പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മൂവാറ്റുപുഴക്ക് സമീപം ആവോലിയിലെ ഒരു വീട്ടില്‍ നിന്നും 35 കിലോ കഞ്ചാവു കൂടി കണ്ടെടുത്തു.
Discussion about this post