കണ്ണൂർ: ഇരിട്ടിയുടെ മരുമകളായി ആസാമിൽ നിന്നും എത്തിയ മൂൺമി എന്ന യുവതിക്കും കുടുംബത്തിനും ദുരവസ്ഥയിൽ നിന്നും മോചനം. ഇരിട്ടി നഗരസഭ 11ാം വാർഡ് വികാസ് നഗറിലെ ബിജെപി സ്ഥാനാർത്ഥി കൂടിയായ ആസാം സ്വദേശിനി മൂൺമി ഷാജിക്ക് വീട് സമ്മാനിക്കുമെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയാണ് പ്രഖ്യാപിച്ചത്.
ഒറ്റമുറി വാടക വീട്ടിലാണ് മൂൺമിയും ഭർത്താവും കുടുംബവും താമസിക്കുന്നത്. ഇവരുടെ കഷ്ടപ്പാട് അറിഞ്ഞ സുരേഷ് ഗോപി ഇവർക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് അറിയിക്കുകയായിരുന്നു. സുരേഷ്ഗോപി മൂൺമിയെ നേരിട്ട് വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
ആസാം സ്വദേശിനിയാണെങ്കിലും നന്നായി മലയാളം സംസാരിക്കുന്ന മൂൺമി സുരേഷ് ഗോപിയുടെ സന്മനസിന് നന്ദി അറിയിക്കുകയും ചെയ്തു. ‘സുരേഷ് ഗോപി സാറിന് എന്റെ നന്ദിയുണ്ട്. വളരെ സന്തോഷമുണ്ട്, മറ്റൊന്നും പറയാനില്ല.’-മൂൺമിയുടെ പ്രതികരണം ഇങ്ങനെ.
നേരത്തെ തന്നെ ഇരിട്ടിയലെ ഒരു വാർഡിലേക്ക് ആസാമിൽ നിന്നും ഒരു സ്ഥആനാർത്ഥിയെന്ന പേരിൽ മൂൺമിയുടെ സ്ഥാനാർത്ഥിത്വം ചർച്ചയായിരുന്നു. എട്ടുവർഷം മുമ്പാണ് ഇരിട്ടിക്കാരൻ ഷാജിയുമായി ഫോണിലൂടെ പരിചയപ്പെട്ട് പ്രണയ വിവാഹത്തെ തുടർന്ന് മൂൺമി ഇരിട്ടിയിലെത്തിയത്. ഈ ദമ്പതികൾക്ക് രണ്ടുപെൺമക്കളുണ്ട്.
Discussion about this post