മമ്മൂട്ടി നായികനായി എത്തിയ ഹിറ്റ് ചിത്രം മധുരരാജയുടെ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കുന്നംകുളം നഗരസഭ വൈശേരി വാര്‍ഡിലാണ് സ്ഥാനാര്‍ഥിയായി എത്തിയത്. വാര്‍ഡില്‍ കടുത്ത പോരാട്ടത്തിനായി ഇറങ്ങിയിരിക്കുകയാണ് നെല്‍സണ്‍.
സിപിഎം ഏരിയ കമ്മിറ്റി അംഗവും നഗരസഭ മുന്‍ വൈസ് ചെയര്‍മാനുമായ പി.എം. സുരേഷ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥി ലജേഷ് കുമാര്‍ കൂടി എത്തുന്നതോടെ വാര്‍ഡില്‍ മത്സരം കടുത്തു. സിനിമാക്കഥ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതാനുഭവങ്ങളുമായി രാഷ്ട്രീയത്തിലെത്തിയ വ്യക്തിയാണ് നെല്‍സണ്‍ ഐപ്പ്.
നാട്ടിലും വിദേശത്തും ലോറി ഡ്രൈവറായി ജോലി ചെയ്താണ് ജീവിതം തുടങ്ങിയത്. 25 കോടിയോളം രൂപ മുടക്കി മലയാളത്തിലെ ചെലവേറിയ ചിത്രങ്ങളിലൊന്നു നിര്‍മിച്ചു മുന്‍നിര നിര്‍മാതാക്കളുടെ നിരയില്‍ ഇടംപിടിക്കാന്‍ നെല്‍സണിനു കഴിഞ്ഞു.
നെല്‍സണ്‍ 30 വര്‍ഷം മുന്‍പാണ് വിദേശത്തു പോയത്. ചെറുപ്പം മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ലോറി ഡ്രൈവറായി ദീര്‍ഘകാലം ജീവിച്ച നെല്‍സണിന്റെ ഉടമസ്ഥതയിലിപ്പോള്‍ ദുബായ് ആസ്ഥാനമായി കേരള ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
Discussion about this post