പട്ന: ബിഹാറില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബിഹാറിലെ ഗയ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. കോബ്ര കമാന്‍ഡോകളുമായുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നാണ് അധികൃതര്‍ അറിയിച്ചത്.
പട്നയില്‍നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ബാരാചത്തി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
മാവോവാദി മേഖലാ കമാന്‍ഡര്‍ അലോക് യാദവ് അടക്കം മൂന്നുപേരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായും അധികൃതര്‍ അറിയിച്ചു.
സംഭവ സ്ഥലത്ത് നിന്ന് എകെ സീരീസ് റൈഫിളുകളും പിടിച്ചെടുത്തിട്ടുണ്ട്. 205 ബറ്റാലിയന് കോബ്ര കമാന്‍ഡോകളും സംസ്ഥാന പോലീസും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്.
Discussion about this post