‘തല’ അജിത്തിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വലിമൈ’. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചിത്രത്തിന്റെ ചിത്രീകരണം ഈ അടുത്താണ് പുനഃരാരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ചിത്രത്തിന്റെ ചിത്രീകരണം നീട്ടിവെച്ചതായാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ അജിത്തിന് പരിക്കേറ്റാണ് ചിത്രീകരണം നീട്ടിവെയ്ക്കാന്‍ കാരണം. താരത്തിന്റെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ചിത്രത്തിന്റെ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ താരം അപകടത്തില്‍ പെട്ടിരുന്നു. ബൈക്കുകളോട് പ്രിയമുള്ള അജിത്ത് ഡ്യൂപ്പുകളില്ലാതെയാണ് റേസിങ് സീനുകളില്‍ എത്താറുള്ളത്.
എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തില്‍ അജിത്ത് പോലീസ് വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് താരം ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post