ജിദ്ദ: ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ സ്ഫോടനം. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തല്‍ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരില്‍ ഒരാള്‍ ഗ്രീസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനും മറ്റൊരാള്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥനുമാണ്. ജിദ്ദയിലെ ബലദില്‍ ഫ്രഞ്ച് പൗരന്മാരടക്കമുള്ള ഇതര മതസ്ഥര്‍ക്കുള്ള ശ്മശാനത്തിലാണ് അനുസ്മരണ ചടങ്ങ് നടത്തിയത്.
ഗ്രീസ്, ബ്രിട്ടന്, ഇറ്റലി എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥന്മാരും ചടങ്ങിലുണ്ടായിരുന്നു. ആക്രമണത്തെ ഫ്രാന്‍സ് വിദേശ കാര്യ മന്ത്രാലയം അപലപിച്ച് രംഗത്തെത്തി. ആക്രമണം നടന്നതിനു പിന്നാലെ, സ്മശാനം സൗദി സുരക്ഷാസേന അടച്ചു. ശ്മശാനത്തിന് ചുറ്റുമുള്ള സ്ഥലം ഇപ്പോള്‍ സുരക്ഷാവലയത്തിലാണ്.
Discussion about this post