കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജീത്തു ജോസഫ് ഒരുക്കുന്ന ‘ദൃശ്യം 2’ന്റെ തൊടുപുഴ ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ എത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ സമാനരീതിയിലുള്ള മഞ്ജു വാര്യരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കൂളിങ് ഗ്ലാസും മാസ്കും കറുത്ത ടീഷര്‍ട്ടും ആര്‍മി പാന്റ്സും ധരിച്ച് റേഞ്ച് റോവറില്‍ നിന്ന് ഇറങ്ങി വരുന്ന ലേഡീ സൂപ്പര്‍ സ്റ്റാറിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ‘ദി പ്രീസ്റ്റി’ന്റെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
എന്തായാലും മഞ്ജുവിന്റെ ആ വരവ് മാസ് എന്‍ട്രിയാണെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് മഞ്ജുവിനെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘ദി പ്രീസ്റ്റി’ന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.
Discussion about this post