കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച ഒരു കിലോ 144 ഗ്രാം സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശി അസ്ക്കര്‍ പിടിയിലായി. ദുബായിയില്‍ നിന്നുള്ള ഫ്ളൈ ദുബായ് വിമാനത്തിലാണ് അസ്ക്കര്‍ കരിപ്പൂരിലെത്തിയത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ വന്‍സംഘം പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്ത് നിര്‍ബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് പലരും സ്വര്‍ണ്ണം കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.
Discussion about this post