തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന. നേതൃത്വവുമായുള്ള അസ്വാരസ്യങ്ങള്‍ ശക്തമായതോടെയാണ് ശോഭാ പാര്‍ട്ടി വിടുന്നെന്ന സൂചനകള്‍ ഉയര്‍ന്നത്. അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്ന് പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ശോഭാ സുരേന്ദ്രന് അനുകൂലികള്‍ പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപിച്ചു.
ആലത്തൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റും മുന്‍ പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ എല്‍ പ്രകാശിന്, ഒബിസി മോര്‍ച്ച നിയോജക മണ്ഡലം ട്രഷറര്‍ കെ നാരായണന്, ആര് എസ് എസിന്റെ മുഖ്യശിക്ഷക് ആയിരുന്ന എന്‍ വിഷ്ണു എന്നിവരാണ് ബിജെപിയില്‍ നിന്നും രാജിവെച്ചത്.
26 വര്‍ഷമായി ബിജെപിക്കുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് കെ നാരായണന്. ബിജെപിക്കെതിരെ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടി വിട്ടവര്‍ നടത്തിയത്. ആലത്തൂര്‍ മണ്ഡലം നേതൃത്വത്തിന്റെ വ്യാപക പണപ്പിരിവിലും പ്രവര്‍ത്തകരോടുള്ള അവഗണനയിലും പ്രതിഷേധിച്ചാണ് കൂട്ടരാജി. ബിജെപിക്ക് വന്‍തിരിച്ചടിയാണിത്.
മുതിര്‍ന്ന നേതവായ ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന പാര്‍ട്ടിയില്‍ മറ്റൊരു സ്ത്രീക്കും ലഭിക്കില്ലെന്നാണ് എല്‍ പ്രകാശിനി വ്യക്തമാക്കുന്നത്. ശോഭാ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന നിരവധി പേര് വരും ദിവസങ്ങളിലും പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയുണ്ട്.
പാര്‍ട്ടിയിലെ അസംതൃപ്തരെ ഒരു കുടക്കീഴില് നിര്‍ത്താനുള്ള ശ്രമം ശോഭാ സുരേന്ദ്രന് നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള അതൃപ്തി ശോഭാ സുരേന്ദ്രന് പരസ്യമായി പ്രകടിപ്പിച്ചതോടെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, പാര്‍ട്ടി വിടാനുള്ള നീക്കമല്ല, തന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പിന് രൂപം നല്‍കുക എന്നതാണ് ശോഭാ സുരേന്ദ്രന്റെ ശ്രമം എന്നും സൂചനയുണ്ട്. സംസ്ഥാന പുനഃസംഘടനയില്‍ അതൃപ്തിയുള്ള നേതാക്കളെ ഒപ്പം നിര്‍ത്തുമെന്ന് ശോഭ സുരേന്ദ്രന് പറഞ്ഞിരുന്നു. ദേശീയ നിര്‍വാഹക സമിതി അംഗമായ തന്നെ സംസ്ഥാന തലത്തിലേക്ക് താഴ്ത്തിയെന്നായിരുന്നു ശോഭാ സുരേന്ദ്രന് കഴിഞ്ഞ ദിവസം പരസ്യമായി അഭിപ്രായപ്പെട്ടത്.
Discussion about this post