മനില: അനധികൃത കോഴിപ്പോര് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് കോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫിലിപ്പീന്‍സിലെ വടക്കന്‍ സമാര്‍ പ്രവിശ്യയിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ക്രിസ്റ്റ്യന്‍ ബോലോക്ക് ആണ് മരിച്ചത്.
പോരുകോഴിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അതിന്റെ കാലില്‍ ഘടിപ്പിച്ചിരുന്ന മൂര്‍ച്ചയേറിയെ ബ്ലേഡ് കൊണ്ട് ബോലോക്കിന്റെ രക്തക്കുഴല്‍ മുറിയുകയായിരുന്നു. തുടര്‍ന്ന് രക്തം വാര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ബോലോക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴ് പോരുകോഴികളെയും പണവും പോലീസ് പിടിച്ചെടുത്തു.
നിയമവിധേയമായി കോഴിപ്പോര് നടത്താന്‍ ഫിലിപ്പീന്‍സില്‍ അനുവാദമുണ്ടെങ്കിലും അനധികൃത കോഴിപ്പോര് പലയിടത്തും വ്യാപകമാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് മുതല്‍ കോഴിപ്പോരിന് ഫിലിപ്പീന്‍സില്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇത് മറികടന്ന് കോഴിപ്പോര് നടക്കുന്നതായ വിവരമറിഞ്ഞാണ് പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്.
Discussion about this post