ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് കേന്ദ്രം. ജനങ്ങള്‍ കൊവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അടുത്ത മൂന്ന് മാസം നിര്‍ണായകമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു.
രാജ്യത്തെ പ്രതിദിന കണക്കുകളില്‍ രോഗമുക്തര്‍ രോഗം ബാധിക്കുന്നവരെക്കാള്‍ അധികമാണ്. രോഗമുക്തി നിരക്ക് 91 ശതമാനത്തിനടുത്തെത്തി. നിലവില്‍ 6 ലക്ഷത്തോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 1,20,510 ആയി.
കഴിഞ്ഞ ദിവസം പത്തര ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം പ്രതിദിന കൊവിഡ് കേസുകളില്‍ കേരളം തന്നെയാണ് ഇപ്പോഴും മുന്നിലുള്ളത്. ഇന്നലെ 8790 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ 6738ഉം ഡല്‍ഹിയില്‍ 5,673ഉം കര്‍ണാടകയില്‍ 3,146 ഉം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ രാജ്യത്തെ കൊവിഡ് സാഹചര്യം ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രി സഭയോഗം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post