എടപ്പാള്‍: 7 മാസമായി അടച്ചിട്ടിരിക്കുകയായിരുന്ന സ്റ്റുഡിയോയിലെ വൈദ്യുതി ബില്‍ കുടിശിക 5,24,752 രൂപ. ബില്‍ കണ്ട് ഉടമ ശരിക്കും അമ്പരന്നു. എടപ്പാള്‍ കുറ്റിപ്പുറം റോഡിലെ സ്റ്റുഡിയോ ഉടമയ്ക്കാണ് കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പില്‍നിന്ന് നോട്ടിസ് ലഭിച്ചത്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഏഴ് മാസമായി സ്റ്റുഡിയോ തുറന്നിട്ടില്ല. എന്നാല്‍ 5,24,752 രൂപ വൈദ്യുതി ബില്‍ കുടിശികയുണ്ടെന്നാണ് നോട്ടീസില്‍ പറയുന്നത്. ഈ തുക അടച്ചില്ലെങ്കില്‍ കണക്ഷന് വേര്‍പെടുത്തി നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പും നല്കി.
ബില്ല് കണ്ട സ്റ്റുഡിയോ ഉടമ ശരിക്കും അമ്പരന്നു. പിന്നീട് ഓഫിസിലെത്തി അന്വേഷിച്ചപ്പോഴാണ് തുക രേഖപ്പെടുത്തുമ്പോള്‍ സംഭവിച്ച പിഴവാണ് എന്ന് ബോധ്യപ്പെട്ടത്. അവസാന മാസത്തെ ബില്‍ തുകയായ 4,200 രൂപ മാത്രമാണ് ഇദ്ദേഹം അടയ്ക്കാന്‍ ഉണ്ടായിരുന്നത്. അടക്കേണ്ട ശരിക്കുമുള്ള തുക അറിഞ്ഞപ്പോഴാണ് സ്റ്റുഡിയോ ഉടമയ്ക്ക് ആശ്വാസമായത്.
Discussion about this post