തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 8369 പേർക്ക്. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂർ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂർ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസർഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. 6839 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 926, കോഴിക്കോട് 1106, തൃശൂര്‍ 929, ആലപ്പുഴ 802, കൊല്ലം 737, മലപ്പുറം 602, തിരുവനന്തപുരം 459, കണ്ണൂര്‍ 449, കോട്ടയം 487, പാലക്കാട് 200, പത്തനംതിട്ട 198, കാസര്‍ഗോഡ് 189, വയനാട് 119, ഇടുക്കി 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6839 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 705, കൊല്ലം 711, പത്തനംതിട്ട 330, ആലപ്പുഴ 769, കോട്ടയം 404, ഇടുക്കി 71, എറണാകുളം 970, തൃശൂര്‍ 203, പാലക്കാട് 373, മലപ്പുറം 832, കോഴിക്കോട് 705, വയനാട് 92, കണ്ണൂര്‍ 426, കാസര്‍ഗോഡ് 248 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,425 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,67,082 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് 26 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിൻകര സ്വദേശിനി വിജയമ്മ (58), മണികണ്ഠേശ്വരം സ്വദേശി ശ്രികണ്ഠൻ നായർ (57), പനച്ചുമൂട് സ്വദേശി ജസ്റ്റിൻ ആൽബിൻ (68), ആറ്റിങ്ങൽ സ്വദേശി ജനാർദനൻ (70), കൊല്ലം തെക്കേക്കര സ്വദേശി കൃഷ്ണൻ കുട്ടി (80), കുണ്ടറ സ്വദേശി സുദർശൻ പിള്ള (50), കല്ലട സ്വദേശി ഷാജി ഗോപാൽ (36), പുതുവൽ സ്വദേശി ക്ലൈമന്റ് (69), കല്ലംതാഴം സ്വദേശി ഇസ്മയിൽ സേട്ട് (73), പത്തനംതിട്ട റാന്നി സ്വദേശി ബാലൻ (69), റാന്നി സ്വദേശി ബാലൻ (69), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി രോഹിണി (62), എറണാകുളം പേരാണ്ടൂർ സ്വദേശി സുഗുണൻ (58), തോപ്പുംപടി സ്വദേശി അൽഫ്രഡ് കോരീയ (85), ചെറിയവപോലിശേരി സ്വദേശി ടികെ രാജൻ (48), പാലക്കാട് കളത്തുമ്പടി സ്വദേശി ഉമ്മർ (66), പട്ടാമ്പി സ്വദേശി നബീസ (67),തൃശൂർ കക്കാട് സ്വദേശിനി ലക്ഷ്മി (75), ചെന്നൈപാറ സ്വദേശി ബാബു ലൂയിസ് (52), വടക്കാഞ്ചേരി സ്വദേശി അബൂബേക്കർ (49), പുതൂർ സ്വദേശി ജോസ് (73), കീഴൂർ സ്വദേശി കൃഷ്ണ കുമാർ (53), പറളം സ്വദേശി വേലായുധൻ (78), കോഴിക്കോട് സ്വദേശിനി പാറുക്കുട്ടിയമ്മ (93), കണ്ണൂർ കട്ടമ്പള്ളി സ്വദേശിനി മാധവി (88), ഇട്ടിക്കുളം സ്വദേശി സിഎ അബ്ദുള്ള (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 1232 ആയി.
Discussion about this post