മുംബൈ: സൈക്കിളില്‍ യാത്ര ചെയ്യുന്ന ഒരു മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലാവുന്നത്. ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കാണ് സൈക്കിള്‍ ചവിട്ടി മുത്തശ്ശിയുടെ യാത്ര. യാത്ര ആരംഭിച്ചത് ഇങ്ങ് മഹാരാഷ്ട്രയില്‍ നിന്നും.
ബുള്‍ദാന ജില്ലയില്‍ നിന്നുള്ള ഇവര്‍ 2200 കിലോമീറ്റര്‍ ദൂരം ലക്ഷ്യമിട്ടാണ് സൈക്കില്‍ ചവിട്ടുന്നത്. രത്തന്‍ ശര്‍ദ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സൈക്കിളില്‍ യാത്ര ചെയ്യുന്ന മുത്തശ്ശിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒറ്റയ്ക്കാണ് മുത്തശ്ശിയുടെ തീര്‍ത്ഥാടനം.
A 68 year old Marathi lady is going to Vaishnodevi on her own, alone, by geared cycle. 2200 km from Khamgaon. Mother's power 🙏💐😇 #MatruShakti pic.twitter.com/TcoOnda2Zg
— Ratan Sharda 🇮🇳 (@RatanSharda55) October 19, 2020
യാത്രയ്ക്കാവശ്യമായ എല്ലാവിധ തയ്യാറെടുപ്പുകളോടെയുമാണ് മുത്തശ്ശിയുടെ സൈക്കിള്‍ യാത്ര. സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വീഡിയോ വൈറലായതോടെ ഇവര്‍ ആരാണെന്നറിയാനുള്ള അന്വേഷണത്തിലാണ് സൈബര്‍ ലോകം. നിരവധി പേരാണ് മുത്തശ്ശിയുടെ വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്.
Discussion about this post