മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 11,447 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15,76,062 ആയി. 306 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 41,502 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 13,885 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി 13,44,368 ആയി. 1,89,715 സജീവ കേസുകളാണ് നിലവില്‍ മഹാരാഷ്ട്രയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
കര്‍ണാടകയില്‍ 7542 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 73 പേരാണ് ഇന്ന് മരിച്ചത്. 8,580 പേര് രോഗമുക്തി നേടി. ഇതുവരെ 7,51,390 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,28,588 പേര് രോഗമുക്തി നേടിയപ്പോള്‍ 10,356 പേര് മരിച്ചു. സംസ്ഥാനത്ത് 1,12,427 സജീവ കേസുകളാണ് ഉള്ളത്.
തമിഴ്നാട്ടില്‍ ഇന്ന് 4,389 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 6,79,191 ആയി. ഇന്ന് 5,245 പേര് രോഗമുക്തി നേടിയപ്പോള്‍ 57 പേര്‍ക്ക് കൊവിഡ് മൂലം ജീവന് നഷ്ടമായി. നിലവില്‍ സംസ്ഥാനത്ത് 40,959 സജീവ കേസുകളുണ്ട്. ആകെ 6,27,703 പേര് രോഗമുക്തി നേടി. 10,529 പേര്‍ക്കാണ് ഇതുവരെ ജീവന് നഷ്ടമായത്.
Discussion about this post