ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം വിവേക് ഒബ്രോയിയുടെ വീട്ടില്‍ പരിശോധന നടത്തിയതിനു പിന്നാലെ ഭാര്യ പ്രിയങ്ക ആല്‍വയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു.
വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരന് ആദിത്യ ആല്വയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. 12 മണിയോടെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബംഗളൂരുവിലുള്ള ആദിത്യ ആല്‍വയുടെ വീട്ടിലും കഴിഞ്ഞ മാസം പോലീസ് പരിശോധന നടത്തിയിരുന്നു.
കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. കര്‍ണാടക ചലച്ചിത്രമേഖലയിലെ ഗായകര്‍ക്കും അഭിനേതാക്കള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്ത കേസിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നത്. നേരത്തെ, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ആദിത്യ ആല്‍വ ഒളിവിലാണെന്നും വിവേക് ഒബ്രോയ് അദ്ദേഹത്തിന്റെ ബന്ധുവായതുകൊണ്ട് തന്നെ അദ്ദേഹം ഇവിടെ എത്തിയിട്ടുണ്ടോ എന്നത് അറിയാനാണ് പരിശോധന നടത്തിയെന്നും ഇന്നലെ ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പ്രതികരിച്ചിരുന്നു.
Discussion about this post