ശാസ്താംകോട്ട: അതിഥിത്തൊഴിലാളിയെ തേടി ഭാഗ്യദേവതയെത്തി. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിന് ബംഗാള്‍ സ്വദേശി ബുദിന് മര്‍ഡി (ലൊക്കന്‍ -28) അര്‍ഹനായി. ഒന്നാംസമ്മാനമായ എഴുപത് ലക്ഷം രൂപയാണ് ബുദിന് മര്‍ഡി നേടിയത്.
എഇ 509910 ടിക്കറ്റിനാണ് സമ്മാനം. മൈനാഗപ്പള്ളി പാണ്ടിച്ചേരില്‍ ലോട്ടറി ഏജന്‍സിയിലെ വില്പനക്കാരനായ ബാബുക്കുട്ടന്പിള്ളയില് നിന്നാണ് ബുദിന് മര്‍ഡി ലോട്ടറി ടിക്കറ്റ് വാങ്ങിയത്. ഇതേ ലോട്ടറിയില്‍ 5000 രൂപയുടെ സമ്മാനം വേറെയുമുണ്ട്.
എട്ട് വര്‍ഷം മുന്‍പ് കേരളത്തില്‍ എത്തിയ ബുദിന് വടക്കന്‍ മൈനാഗപ്പള്ളി സ്വദേശി പി.എം.സെയ്ദിന്റെ പാലത്തറയില് സിമന്റ് ബ്രിക്സ് കമ്പനിയിലാണ് 3 വര്‍ഷമായി ജോലി ചെയ്യുന്നത്. പതിവായി ലോട്ടറി എടുക്കാറുണ്ടെന്ന് ബുദിന് പറയുന്നു. ഭാര്യ: സൗമിനി.
Discussion about this post